Breaking News
കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ | അമരാവതി ഏക തലസ്ഥാനം; ആന്ധ്രയിൽ പ്രമേയം അവതരിപ്പിച്ചു, ഇനി വേണം പാർലമെന്‍റിന്‍റെ അംഗീകാരം | വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ | കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ് | തന്നെ അനുകൂലിച്ച് ഫ്ലക്സുകൾ ഉയർന്ന പേരാവൂരിൽ കെ സുധാകരനെത്തി; സണ്ണി ജോസഫിനായി പ്രചാരണം, ഇടതിനെ കടന്നാക്രമിച്ച് പ്രസംഗം | എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പിആര്‍ഡി വാര്‍ത്താക്കുറിപ്പ്; നടപടിയെടുത്ത് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ, | 'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി | കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ | അഭിഭാഷകൻ പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ | തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ബിജെപി | എൻഎസ്എസ്, എസ്എൻഡിപി ഐക്യം; തകരാൻ കാരണം എൻഎസ്എസിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് വെള്ളാപ്പള്ളി നടേശൻ | വീണ്ടും കത്തിക്കയറി സ്വർണ വില; ഒറ്റ ദിവസം കൊണ്ട് കൂടിയത് 1840 രൂപ | ബാലേന്ദ്ര ഷാ അധികാരത്തിലേറി 24 മണിക്കൂർ, നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ | കവടിയാർ കൊട്ടാരത്തിലെ മോഷണം: കേസിൽ അന്വേഷണ പുരോ​ഗതിയില്ല, ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ രാജകുടുംബം | പാലക്കാട് കോൺ​ഗ്രസ് കൗൺസിലർക്കെതിരായ പീഡന ആരോപണം: എല്ലാ തെളിവുകളുമുണ്ടെന്ന് അതിജീവിത, പ്രതികരിക്കാനില്ലെന്ന് പ്രശോഭ് | മോഹൻലാലിന് ആശ്വാസം; വ്യക്തി അവകാശം ലംഘിച്ച ലിങ്കുകൾ നീക്കണം: നടപടിയുമായി ദില്ലി ഹൈക്കോടതി | ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു, ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ ആക്രമണം | പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല |
our news logo
March 28, 2026
weather image
Hot News
Latest news
അഭിഭാഷകൻ പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ

വെബ് ഡെസ്ക് 10 hours, 36 minutes

image of latest hot news

   ദില്ലി:കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി മുതിർന്ന അഭിഭാഷകൻ പി ശ്രീകുമാറിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളിൽ എ എസ് ജി പദവി സൃഷ്ടിച്ചശേഷമുള്ള ആദ്യ നിയമനമാണിത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനായാണ് ഹൈക്കോടതികളിൽ അഡീഷണൽ സോളിസിറ്റര്‍ ജനറൽമാരുടെ തസ്തികള്‍ സൃഷ്ടിച്ചത്. ഇതുവരെ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല. 1994ൽ അഭിഭാഷകനായി ഔദ്യോഗികജീവിതംആരംഭിച്ച പി ശ്രീകുമാര്‍ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകുന്നത്. നിലവിൽ കേരള ഗവർണറുടെ നിയമ ഉപദേഷ്ടാവാണ്. ഏറെക്കാലം കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്റ്റാൻഡിങ് കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.ഹരിപ്പാട് സ്വദേശിയായ പി ശ്രീകുമാര്‍ കേരള സര്‍വകലാശാലയിൽ നിന്നാണ് നിയമ ബിരുദം നേടുന്നത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks