Breaking News
വിമാനയാത്രയ്ക്ക് ചിലവേറും; ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി ഇന്‍ഡിഗോ, ഇന്ധന സര്‍ചാര്‍ജ് 2,300 രൂപ വരെയാകും | പ്രവാസികള്‍ക്ക് ആശ്വാസം; സംഘര്‍ഷത്തെതുടര്‍ന്ന് വിസ കാലാവധി തീര്‍ന്ന് സൗദിയിൽ കുടുങ്ങിയവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം | എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു | കോഴിക്കോട് ഹോട്ടലില്‍ മോഷണം നടത്തിയ കേസില്‍ പാലക്കാട് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി. | ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, | ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി | നയതന്ത്രം വിജയം കണ്ടു, ഇന്ത്യൻ കപ്പലുകൾക്കായ് ഹോർമുസ് കടലിടുക്ക് തുറന്നു; സൗഹൃദ രാജ്യങ്ങൾക്ക് അനുമതി നൽകി ഇറാൻ | എറണാകുളത്ത് ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരു മരണം, വലിയ പൊട്ടിത്തെറി ഉണ്ടായെന്ന് പ്രദേശവാസികൾ | നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു | കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ | പോരാടാനുറച്ച് ആരെല്ലാം? തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍ | പെരമ്പൂരിൽ വിജയ്ക്കായി എൻഡിഎ ഡീൽ? സീറ്റ് നൽകിയത് സ്വാധീനമില്ലാത്ത പാർട്ടിക്ക്, ആവശ്യപ്പെടാത്ത സീറ്റ് നൽകിയെന്ന് പിഎംകെ | ഇറാൻ യുദ്ധത്തിൽ സുപ്രധാന നിരീക്ഷണങ്ങളുമായി വൈറ്റ് ഹൗസ്, മുൻ കണക്കുകൂട്ടലുകളിൽ ഒരു മാറ്റവുമില്ലെന്ന് കാരോളിൻ ലീവിറ്റ് | 56 കോടി നഷ്ട പരിഹാരം നൽകണം! മെറ്റയ്ക്കും ഗൂഗിളിനുമെതിരെ 20 വയസുകാരിയുടെ പരാതിയിൽ ചരിത്ര വിധിയുമായി യുഎസ് കോടതി | യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ വെച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി, അമേരിക്കൻ സൈനികരെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് | ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ | മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ചകൾ ഇപ്പോഴില്ല, താൻ നിർദേശിച്ച പലർക്കും സീറ്റ് കിട്ടാത്തതിൽ വേദനയുണ്ടെന്നും രമേശ് ചെന്നിത്തല | കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ | തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക് | എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക' |
our news logo
March 26, 2026
weather image
Hot News
Latest news
56 കോടി നഷ്ട പരിഹാരം നൽകണം! മെറ്റയ്ക്കും ഗൂഗിളിനുമെതിരെ 20 വയസുകാരിയുടെ പരാതിയിൽ ചരിത്ര വിധിയുമായി യുഎസ് കോടതി

വെബ് ഡെസ്ക് 16 hours, 1 minute

image of latest hot news

   ന്യൂയോര്‍ക്ക്: കുട്ടികളുടെ സമൂഹമാധ്യമ അടിമത്തത്തിൽ ചരിത്ര വിധിയുമായി യുഎസ് കോടതി. വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും 56 കോടി നഷ്ട പരിഹാരം വിധിച്ചു. ഇന്‍സ്റ്റഗ്രാമിന്റെ മാതൃ സ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 മില്യണ്‍ ഡോളറും ഗൂഗിള്‍ 1.8 മില്യണ്‍ ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. മെറ്റയും യൂടൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി കാലിഫോര്‍ണിയ സ്വദേശിനിയായ ഇരുപതുകാരിയാണ് കോടതിയെ സമീപിച്ചത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയും ഗൂഗിളും 20 വയസ്സുകാരിയുടെ മാനസികാരോഗ്യത്തിന് ഹാനികരമായ ആസക്തി ഉളവാക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മനഃപൂർവ്വം നിർമ്മിച്ചതായി കോടതി കണ്ടെത്തി. കുട്ടികളുടെ മനസിനെ ബാധിക്കുന്നു എന്നറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്ന് ലോസാഞ്ചലസ് കോടതി പറഞ്ഞു. കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് കമ്പനികൾ വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ ഒമ്പത് ദിവസങ്ങളിലായി 40 മണിക്കൂറിലധികം വാദം നീണ്ടു. തുടർന്നാണ് കോടതി ചരിത്രപരമായ വിധി പറഞ്ഞത്. മെറ്റയും യൂട്യൂബും അവരുടെ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന, പ്രവര്‍ത്തനം എന്നിവയില്‍ മതിയായ ശ്രദ്ധ കാണിച്ചില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ആഗോള ഡിജിറ്റല്‍ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് വിധിയെന്നാണ് വിലയിരുത്തല്‍. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണ്ണമാണ്, അത് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട് മാത്രമല്ലെന്നാണ് ഇവ‍ർ വാദിക്കുന്നത്. വിധിയോട് ബഹുമാന പൂര്‍വം വിയോജിക്കുന്നു എന്നാണ് മെറ്റ ഗൂഗിള്‍ പ്രതിനിധികളുടെ പ്രതികരണം. ഓരോ കേസും വ്യത്യസ്തമായതിനാൽ ഞങ്ങൾ ശക്തമായി സ്വയം പ്രതിരോധിക്കുന്നത് തുടരും, കൗമാരക്കാരെ സംരക്ഷിക്കുന്നതിൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും ഗൂഗിൾ വക്താവ് പ്രതികരിച്ചു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks