വെബ് ഡെസ്ക് 15 hours, 12 minutes
ആലപ്പുഴ: കുട്ടനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി റെജി ചെറിയാന് ഇന്ന് നിർണായകം. റെജി ചെറിയന്റെ നാമനിർദ്ദേശ പത്രിക ഇന്ന് പുനപരിശോധിക്കും. പത്രികയിൽ കേസ് വിവരങ്ങൾ രേഖപെടുത്താത്തത് മൂലമാണ് പത്രിക പരിശോധന മാറ്റിയത്. എൽഡിഎഫാണ് റെജി ചെറിയന്റെ പത്രികയിൽ ആക്ഷേപം ഉന്നയിച്ചത്. ഇന്നലെ റെജി ചെറിയാന്റെ ഒരു സെറ്റ് പത്രിക ഇന്നലെ തള്ളിയിരുന്നു.മൂന്ന് സെറ്റ് പത്രികയാണ് റെജി ചെറിയാൻ സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയിൽ പിന്തുണച്ചവരുടെ പേര് വിവരങ്ങൾ ഇല്ലാത്തതിനാൽ തള്ളി. തൊട്ടുപിന്നാലെ മറ്റ് രണ്ട് പത്രികകളിൽ എൽഡിഎഫ് പരാതിയുമായി രംഗത്തെത്തി. രാമൻചിറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ കേസിൻ്റെ വിശദാംശങ്ങൾ മാത്രമാണ് ഈ പത്രികകളിൽ രേഖപ്പെടുത്തിയത്. ആലപ്പുഴ കോടതിയിലെ കേസ് വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. വിശദമായ ഹിയറിങിന് ശേഷമായിരിക്കും ഇന്ന് റിട്ടേണിങ് ഓഫീസർ പത്രിക സ്വീകരിക്കണോ വേണ്ടേ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.