Breaking News
ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ | തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി | 'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി | വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ | അനുഷ്കാ ശര്‍മക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്തിനെ പഴി ചാരി ട്രംപ് | വിജയ് പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ, ഡിഎംകെ സഖ്യത്തിന് 180 സീറ്റ്! സ‍ർവേ ഫലം | രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി | പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ | മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിൽ; തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കളെന്ന് കെ സുരേന്ദ്രൻ | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ |
our news logo
March 24, 2026
weather image
Hot News
Latest news
യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്തിനെ പഴി ചാരി ട്രംപ്

വെബ് ഡെസ്ക് 11 hours, 43 minutes

image of latest hot news

   വാഷിംഗ്ടൺ: ഇറാന് നേരായ ആക്രമണം രാജ്യവ്യാപക വിമർശനത്തിലേക്ക് നയിച്ചതിന് പിന്നാലെ അമേരിക്കൻ പ്രതിരോധ സെക്രട്ടറിക്ക് മേൽ പഴി ചാരി ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിന്റെ ഉത്തരവാദിത്തം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനാണെന്നാണ് ഡൊണാൾഡ് ട്രംപ് ആരോപിക്കുന്നത്. തിങ്കളാഴ്ച ടെന്നസിയിൽ നടന്ന പൊതു ജനങ്ങളോടുള്ള സമ്മേളനത്തിനിടെയാണ് പ്രതിരോധ സെക്രട്ടറിയെ ഇറാനെതിരായ യുദ്ധത്തിന്റെ പേരിൽ ട്രംപ് പഴിച്ചത്. ഓപ്പറേഷൻ എപിക് ഫ്യൂരി ട്രംപിനെതിരെ അമേരിക്കയിൽ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു. ടെഹ്റാനെതിരായ സൈനിക നടപടിയിൽ ശക്തമായ കാരണമായി മാറിയത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ നിരീക്ഷണമാണെന്നാണ് ട്രംപ് വിശദമാക്കിയത്. യുഎസ് നേതൃതലത്തിലുള്ള ഭിന്നത വ്യക്തമാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്.ഇറാനെതിരായ യുദ്ധം 4 ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിൽ അമേരിക്ക സൈനിക നടപടി ആരംഭിച്ച കാരണങ്ങളേക്കുറിച്ച് വലിയ രീതിയിലുള്ള ചോദ്യങ്ങളാണ് അമേരിക്കയിലുയരുന്നത്. ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മേളനത്തിനിടെ വിശദമാക്കിയത്. പീറ്റ് ഹെഗ്സെത്തിനെ ഒപ്പം നിർത്തിയായിരുന്നു ട്രംപിന്റെ പഴിചാരൽ. പീറ്റ്, എനിക്ക് തോന്നുന്നു നീയാണ് ഇതിനെക്കുറിച്ച് ആദ്യം സംസാരിച്ചതെന്ന്. നമുക്കിത് ചെയ്യാം, അവർക്ക് ഒരു ആണവായുധം ഉണ്ടാക്കാൻ അനുവദിക്കരുത് എന്ന് നീയാണ് പറഞ്ഞത് എന്നാണ് ട്രംപ് സമ്മേളനത്തിനിടെ പറഞ്ഞത്. താൻ പീറ്റിനെ വിളിച്ചു, ജനറൽ കെയ്‌നിനെ വിളിച്ചു, നമ്മുടെ പ്രഗത്ഭരായ ഒരുപാട് പേരെ വിളിച്ചു. പശ്ചിമേഷ്യയിൽ നമുക്കൊരു പ്രശ്നമുണ്ട്, അല്ലെങ്കിൽ ആ പ്രശ്നം ഇല്ലാതാക്കാൻ നമുക്കവിടെ ചെറിയൊരു യാത്ര പോകാം എന്ന് താൻ പറഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks