Breaking News
ട്രെയിൻ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ | തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, രണ്ടാം കേസിലും ഹൈക്കോടതിയിൽ അപ്പീൽ നൽകി എസ്ഐടി | 'യുദ്ധം ലോകത്താകെ ഊർജ്ജ പ്രതിസന്ധിക്ക് ഇടയാക്കുന്നു'; പാർലമെൻറിൽ നിന്ന് സമാധാനത്തിന്റെ സന്ദേശം ഒറ്റക്കെട്ടായി പോകണമെന്ന് പ്രധാനമന്ത്രി | വോട്ട് ചെയ്യാനാകുമോ എന്ന ആശങ്കയിൽ പ്രവാസികൾ, യുദ്ധം തുടർന്നാൽ പ്രതിസന്ധി; ചാർട്ടർ വിമാനങ്ങളൊരുക്കാൻ സംഘടനകൾ | അനുഷ്കാ ശര്‍മക്ക് അരങ്ങേറ്റം, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു | യുദ്ധം നാലാം ആഴ്ചയിൽ, ഇറാനെതിരെയുള്ള സൈനിക ഇടപെടലിനായി ആദ്യം വാദിച്ചത് പ്രതിരോധ സെക്രട്ടറി, പീറ്റ് ഹെഗ്‌സെത്തിനെ പഴി ചാരി ട്രംപ് | വിജയ് പെരമ്പൂരിൽ തോൽക്കും, ടിവികെ ആകെ നേടുന്ന വോട്ടുശതമാനം 10ലും താഴെ, ഡിഎംകെ സഖ്യത്തിന് 180 സീറ്റ്! സ‍ർവേ ഫലം | രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി | പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ | മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിൽ; തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കളെന്ന് കെ സുരേന്ദ്രൻ | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ |
our news logo
March 24, 2026
weather image
Hot News
Latest news
മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിൽ; തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കളെന്ന് കെ സുരേന്ദ്രൻ

വെബ് ഡെസ്ക് 12 hours, 5 minutes

image of latest hot news

   കാസർകോട്: സിപിഎം - ബിജെപി ഡീൽ ആരോപണത്തിന് മറുപടിയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരത്ത് യഥാർത്ഥ ഡീൽ നടന്നത് സിപിഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രൻ ഹലോ വോട്ടറിൽ പറഞ്ഞു. പത്താം തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കെ സുരേന്ദ്രൻ ഇറങ്ങുന്നത്. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഇത്തവണ മഞ്ചേശ്വരം കൈവിടില്ലെന്നാണ് സുരേന്ദ്രന്റെ പ്രതീക്ഷ.പാലക്കാട് ഉൾപ്പെടെ പല മണ്ഡലങ്ങളിലും സിപിഎം - ബിജെപി ഡീൽ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. യഥാർത്ഥ ഡീൽ നടക്കുന്നത് മഞ്ചേശ്വരത്ത് സിപിഎഎമ്മും യുഡിഎഫും തമ്മിലാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ തോൽപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. സിപിഎം വോട്ടുകൾ മറിക്കും. തനിക്കെതിരെ അപരന്മാരെ നിർത്തുന്നത് രാഷ്ട്രീയ നേതാക്കൾ ആണെന്നും സുരേന്ദ്രൻ ഹലോ വോട്ടറിൽ പറഞ്ഞു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks