Breaking News
ഇനി പോരാട്ടത്തിന് ചൂടേറും, നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി, മൊത്തം 1269 പത്രികകൾ; സൂക്ഷ്മപരിശോധന നാളെ, 26 വരെ പത്രിക പിൻവലിക്കാം | ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു | കെ എല്‍ രാഹുല്‍ ഇനി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥിരം ഓപ്പണര്‍ | 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ | കടയ്ക്കലിൽ ഒൻപതാം ക്ലാസുകരിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദനയോടെ ബന്ധുക്കളും നാട്ടുകാരും. | ഇറാൻ- അമേരിക്ക യുദ്ധഭീതിയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സും നിഫ്റ്റിയും വലിയ ഇടിവ് രേഖപ്പെടുത്തി. | ഉയർന്ന താപനില മുന്നറിയിപ്പ്: 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | എൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം പരി​ഗണനയിൽ | നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഡി സതീശൻ; മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍, കെട്ടിവെക്കാൻ പണം നൽകി പ്ലാച്ചിമട സമര സമിതി | വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ 'എയറിലായി' തിരുവനന്തപുരം കളക്ടർ | സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ് |
our news logo
March 23, 2026
weather image
Latest news
ന്യൂയോർക്കിൽ വിമാന അപകടത്തിൽ പൈലറ്റും കോ പൈലറ്റും കൊല്ലപ്പെട്ടു

വെബ് ഡെസ്ക് 9 hours, 17 minutes

image of latest hot news

   ലഗ്വാർഡിയ: ലാൻഡിംഗിനിടെ യാത്രാ വിമാനം ഫയർ ഫോഴ്സ് വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. ന്യൂയോർക്കില ലഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡിംഗിന് ഇടയിലാണ് എയർ കാനഡ വിമാനം അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാത്രി വൈകിയുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്ന ഫയർ ഫോഴ്സ് ട്രക്കുമായാണ് എയർ കാനഡ വിമാനം കൂട്ടിയിടിച്ചത്. അപകടത്തിൽ ട്രക്കിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. എയർ കാനഡ എക്സ്പ്രസിന്റെ സിആർജെ 900 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് വിമാനത്തിൽ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാല് ക്രൂ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കോറസ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ജാസിനും വിമാനത്തിന്റെ ഉടമസ്ഥതയിൽ പങ്കാളിത്തമുണ്ട്. മണിക്കൂറിൽ 24 മീറ്റർ വേഗതയിൽ പോകുമ്പോഴാണ് വിമാനം ഫയർ ട്രക്കിൽ ഇടിക്കുന്നത്. വിമാനത്തിന്റെ മുൻഭാഗത്തിനാണ് അപകടത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചത്. സംഭവത്തിന് പിന്നാലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്താവളം അടച്ചു. 18ഓളം വിമാനങ്ങളാണ് വഴി തിരിച്ച് വിട്ടത്. പല വിമാനങ്ങളും പുറപ്പെട്ട വിമാനത്താവളങ്ങളിലേക്കാണ് തിരികെ പോയത്. ലാഗ്വാർഡിയ വിമാനത്താവളത്തിലെ നാലാം റൺവേയിൽ കുടുങ്ങിയ മറ്റൊരു വിമാനം വലിച്ച് നീക്കാൻ പോയിരുന്ന ട്രക്കിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. കൂട്ടിയിടിയെ തുടർന്ന് വിമാനത്തിന്‍റെ മുന്‍ഭാഗം തകർന്നു. പിന്നാലെ വിമാനത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെട്ട് പിന്‍ഭാഗം നിലത്ത് കുത്തുകയും വിമാനത്തിന്‍റെ മുന്‍ഭാഗം മുകളിലേക്ക് ഉയരുകയും ചെയ്യുകയായിരുന്നു. ഇത് ഇടിയുടെ ആഘാതത്തെ കാണിക്കുന്നെങ്കിലും അധികൃതർ കൂടുതൽ കാര്യങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൂട്ടിയിടിയുടെ കൃത്യമായ കാരണമോ വിമാനത്തിനും ഫയർ ട്രക്കിനും ഉണ്ടായ നാശനഷ്ടമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ന്യൂയോർക്കിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ലാഗ്വാർഡിയ വിമാനത്താവളം.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks