Breaking News
40,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ത്യയിലേക്ക്; ഹോർമുസ് കടലിടുക്ക് കടന്നു | കേരള ക്രിക്കറ്റ് അസോസിയേഷൻ തിരുവനന്തപുരം മംഗലപുരത്ത് 45 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. | മലപ്പുറത്ത് വാഹനങ്ങള്‍ക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് സിലിണ്ടര്‍ നിറച്ചു നൽകി, വില 2000 | വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി | സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചു പേർക്ക് പുതു ജീവനേകി ചടയമംഗലം സ്വദേശി | കോണ്‍ഗ്രസിൽ പോസ്റ്റര്‍ യുദ്ധം മുറുകുന്നു, വിഡി സതീശന്‍റെ ഓഫീസിന് സമീപം സുധാകരനായി ഫ്ലക്സ്; പത്തനംതിട്ടയിൽ അടൂര്‍ പ്രകാശിനായി പോസ്റ്റര്‍ | 3 ദിവസം കൂടി കാത്തിരിക്കാൻ മുകുന്ദൻ, നാട്ടികയിൽ മുകുന്ദനെ യുഡിഎഫ് സ്വതന്ത്രനാകുമോ? കോൺഗ്രസ് തീരുമാനം വൈകുന്നു | റഷ്യൻ എണ്ണയുടെ പേരിൽ യുഎസ് ഇന്ത്യയെ 'ഉപദ്രവിച്ചു'വെന്ന് ഇറാൻ; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു, ഇറാൻ ഇന്ത്യയുടെ സുഹൃത്തെന്ന് മോദി | ശബരിമല യുവതിപ്രവേശനം: സർക്കാരും ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് അറിയിക്കും | കെ ബി ​ഗണേഷ്കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു, ഗണേഷിന്റേത് ഏകാധിപത്യമായ നടപടിയെന്ന് വിമർശനം | ​ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചു, കാർ ഓടിച്ച് കയറ്റിയത് നേരെ സെക്രട്ടേറിയറ്റിലേക്ക്; മൂന്ന് യുവാക്കൾ പിടിയിൽ | സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി | അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് | മിഡില്‍ ഈസ്റ്റിലെ യുദ്ധവും ആഭ്യന്തര ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. | സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം | വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം | പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും |
our news logo
March 15, 2026
weather image
Hot News
Latest news
വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം; കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി, പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടി

വെബ് ഡെസ്ക് 1 day, 14 hours

image of latest hot news

   കൊച്ചി: സംസ്ഥാനത്ത് വാണിജ്യ എൽപിജി പ്രതിസന്ധി അതിരൂക്ഷം. കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളും പൂട്ടി. ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഇന്ന് രണ്ടു ഹോട്ടലുകൾ വിറകടുപ്പ് ഉപയോഗിച്ച് തുറക്കുമെന്നാണ് വിവരം. ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷണക്ഷാമവും നേരിടാനാണ് സാധ്യത. കൊച്ചി ഉദയംപേരൂരിലുള്ള പ്ലാൻ്റിൽ നിന്നാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. എന്നാൽ പ്ലാൻ്റ് പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഗാർഹിക സിലിണ്ടർ വിതരണം ചെയ്തിരുന്നുവെങ്കിലും അതും ഏറെക്കുറെ നിലച്ചു. സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. അതേസമയം, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ നടപടികളുമായി കേന്ദ്രം രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തിവരികയാണ്. അതിനിടെ, ഇന്ധന നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി എയർ ഇന്ത്യയും ഇൻഡിഗോയും രം​ഗത്തെത്തി. കേന്ദ്രത്തോട് ഇളവ് തേടിയതായാണ് സൂചന. അതിനിടെ, പഞ്ചാബിൽ ​പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 60 കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബർണാല ജില്ലയിൽ ഇന്നലെയാണ് സംഭവം. സിലിണ്ടറിനായി മണിക്കൂറുകളോളം കാത്ത് നിന്ന ഭൂഷൺ കുമാർ എന്നയാളാണ് വരിയിൽ കുഴഞ്ഞു വീണത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks