Breaking News
36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ് | ജി സുധാകരൻ ഇനി 'വിമതൻ', അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം | ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി | 11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം | ശമ്പളപരിഷ്കരണം ആവശ്യം; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് | യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി | ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ | രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി | പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ, ആക്രമണങ്ങളിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഒമാൻ | ‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ | ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി | ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ | എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു | നിയമസഭ തെരഞ്ഞെടുപ്പിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ കളത്തിലിറങ്ങാൻ കൂടുതൽ എംപിമാർ രം​ഗത്ത് | 'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി | എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' |
our news logo
March 12, 2026
weather image
Hot News
Latest news
36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്

വെബ് ഡെസ്ക് 10 hours, 10 minutes

image of latest hot news

   സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇന്നും നാളെയും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks