Breaking News
കലൂർ സ്റ്റേഡിയത്തിന് മുന്നിലെ കൂറ്റൻ ​ഗേറ്റ് തകർന്നുവീണ സംഭവം: അന്വേഷണത്തിന് നിർദേശം നൽകി ജിസിഡിഎ | കർണാടകയ്ക്ക് പിന്നാലെ 13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രാ പ്രദേശ് സർക്കാരും തീരുമാനിച്ചു. | എട്ടാം നാളും അയവില്ലാതെ പശ്ചിമേഷ്യൻ യുദ്ധം; ഇറാനിൽ തീമഴ പെയ്യിച്ച് ഇസ്രയേൽ, മരണം 1,332 കടന്നു | എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം, ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും, 21 ദിവസം നിയന്ത്രണം | ആറ്റുകാൽ പൊങ്കാല മാലിന്യ നീക്ക വിവാദത്തിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം | കുതിച്ചുയർന്ന് പാചകവാതക വില; ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി‌, പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ | പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ തന്നെയാണ് ജി സുധാകരൻ. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്നുണ്ട്. മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതിലാണ് ആകാംക്ഷ. | ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറ്റിൽ വെച്ച് തുന്നിക്കെട്ടി ,സിഎസ്ഐ മിഷന്‍ ആശുപത്രിക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു | ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ | നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. | ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ; ഖമനേയിയെ വധിക്കാൻ 2025 നവംബർ മുതൽ ഗൂഢാലോചന, നെതന്യാഹു രഹസ്യ പദ്ധതികൾ തയ്യാറാക്കി | അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ | വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി | പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ | പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് | തിരുവനന്തപുരം സെന്‍ട്രൽ സീറ്റ്; സിപി ജോണിനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം, രാജി ഭീഷണിയുമായി ഡിസിസി ഭാരവാഹികള്‍ | അബിൻ വർക്കിക്കെതിരെ ആറന്മുളയിലാകെ പോസ്റ്ററുകൾ |
Hot News
Latest news
ആറ്റുകാൽ പൊങ്കാല മാലിന്യ നീക്ക വിവാദത്തിനിടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം

വെബ് ഡെസ്ക് 16 hours, 19 minutes

image of latest hot news

   തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യ നീക്കത്തിൽ കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും തമ്മിലുള്ള പോര് തുടരുന്നതിനിടെ കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഭരണസൗകര്യാര്‍ഥം പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റി നിയമിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആറ്റുകാൽ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നൽകാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.അതേസമയം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് ഭരണപരമായ ചില ക്രമീകരണങ്ങള്‍ക്കായാണെന്നും ആറ്റുകാൽ മാലിന്യ വിവാദവുമായി ബന്ധമില്ലെന്നും മേയർ വി.വി രാജേഷ് പറഞ്ഞു. തെരെഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട ക്രമീകരണങ്ങൾ മാത്രമാണെന്നും ഉദ്യോഗസ്ഥർ മാലിന്യനീക്കത്തിൽ പൂർണമായും സഹകരിച്ചുവെന്നും വിവി രാജേഷ് പറഞ്ഞു. മാലിന്യ നീക്ക വിവാദത്തിൽ മേയര്‍ വിവി രാജേഷിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി രാവിലെ രംഗത്തെത്തിയിരുന്നു.കോർപ്പറേഷന് മുകളിലാണ് സർക്കാരെന്നും ഇടപെടേണ്ട കാര്യങ്ങളിൽ ഇടപെടുമെന്നും ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്വന്തം വകുപ്പ് നോക്കിയാൽ മതിയെന്ന് വിവി രാജേഷ് പറഞ്ഞിരുന്നു. പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. ആറ്റുകാൽ ക്ഷേത്ര വളപ്പിലെ മാലിന്യം നീക്കുന്നതിന്‍റെ ഉത്തരവാദിത്തം ക്ഷേത്രം ട്രസ്റ്റിനെന്നായിരുന്നു മേയറുടെ വിശദീകരണം. എന്നാൽ രാത്രി ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിൽ ക്ഷേത്ര വളപ്പും വൃത്തിയാക്കി. ഇതിന് പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി എ എ റഹീമും മാലിന്യം നീക്കാത്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks