Breaking News
തോളോട് തോൾ ചേർന്ന് റഷ്യ, ഇറാനെ തൊട്ടാൽ അത് തീക്കളി എന്ന് ട്രംപിന് മുന്നറിയിപ്പ്; സൈനിക നീക്കത്തിന് യുഎസും സജ്ജം, ലോകം ഭീതിയിൽ | കേന്ദ്ര നീക്കത്തെ തടയാൻ നേറ്റിവിറ്റി കാർഡ‍് എന്ന് സർക്കാർ, എതിർത്ത് കോൺഗ്രസ്; കേരളം സ്വതന്ത്ര രാഷ്ട്രമല്ലെന്ന് മനസിലാക്കണമെന്ന് കെ സി ജോസഫ് | തമിഴ്നാട്ടിൽ നാടകീയ നീക്കം, വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; എൻഡിഎക്ക് കനത്ത തിരിച്ചടി | കെ-ഫോണിനെ കുറിച്ച് പാർലമെൻ്റിൽ എൻകെ പ്രേമചന്ദ്രൻ്റെ ചോദ്യങ്ങൾ; കേന്ദ്രം നൽകിയ മറുപടിയിൽ കേരള സർക്കാർ 'ഹാപ്പി' | നിലപാട് വ്യക്തമാക്കി ശശി തരൂർ; 'വന്ദേ മാതരം സംബന്ധിച്ച പുതിയ മാനദണ്ഡം രാജ്യത്ത് ദേശീയത അടിച്ചേൽപ്പിക്കുന്നതിൻ്റെ അടയാളം' | ജയലക്ഷ്മി സില്‍ക്സ് കത്താനുള്ള കാരണങ്ങൾ വിശദീകരിച്ച് സുപ്രധാന റിപ്പോർട്ട്; കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തി നിറച്ച നിലയിലെന്ന് ഫയർ ഓഫീസർ | ഇനി ത്യാഗത്തിന്റെയും സഹനത്തിന്റെയും നാളുകൾ, സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം; മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകൾ നടക്കും | നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവ് പരാതി; കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; മെഡിക്കൽ കോളേജിൽ ആദ്യ പോസ്റ്റുമോർട്ടമായി നടപടികൾ | ശബരിമല തീർത്ഥാടകരെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവം: ഡ്രൈവർ സജികുമാർ മോശമായാണ് പെരുമാറിയതെന്ന് സംഘത്തിലുണ്ടായിരുന്നയാൾ | ശരീരസൗന്ദര്യ താരങ്ങളെ പൊലീസാക്കാൻ വീണ്ടും വഴിവിട്ട നീക്കം; കായികക്ഷമത പരീക്ഷയിൽ തോറ്റവർക്ക് രഹസ്യ പരീക്ഷ നടത്താൻ ഉത്തരവ്, നിർദേശം താരങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ | മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു | സമരം കടുപ്പിച്ച് ഡോക്ടർമാർ; സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്ന് മുതൽ പ്രതിസന്ധി രൂക്ഷമാകും, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവെക്കും | പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ | ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി | പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ | പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി | ശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി | ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി |
Hot News
Latest news
കെ-ഫോണിനെ കുറിച്ച് പാർലമെൻ്റിൽ എൻകെ പ്രേമചന്ദ്രൻ്റെ ചോദ്യങ്ങൾ; കേന്ദ്രം നൽകിയ മറുപടിയിൽ കേരള സർക്കാർ 'ഹാപ്പി'

വെബ് ഡെസ്ക് 14 hours, 5 minutes

image of latest hot news

   ദില്ലി: ലോക്സഭയിൽ കെ-ഫോണിനെക്കുറിച്ച് ചോദ്യങ്ങളുമായി കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രൻ. വാർത്താവിനിമയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനോടായിരുന്നു നക്ഷത്രചിഹ്നമിടാത്ത ചോദ്യവുമായി എംപി രം​ഗത്തെത്തിയത്. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിന് കേന്ദ്രസർക്കാർ ലൈസൻസ് നൽകിയിട്ടുണ്ടോയെന്നും വിശദാംശങ്ങൾ ലഭ്യമാക്കാമോയെന്നും എംപി ചോദിച്ചു. ലൈസൻസിനായി സമർപ്പിച്ച രേഖകൾ പ്രകാരം പദ്ധതിയുടെ ആകെ ചെലവും പൂർത്തിയാക്കേണ്ട തീയതി, നിശ്ചയിച്ച സമയക്രമം അനുസരിച്ചാണോ പദ്ധതി നടപ്പിലാക്കിയത്,കെ-ഫോണിന്റെ പുരോഗതി കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ടോ, നിലവിൽ പൂർത്തിയായ ജോലികളുടെ ശതമാനവും ഇതിനായി ചിലവാക്കിയ തുകയും എത്ര, പദ്ധതിയുടെ സാമ്പത്തിക ഭദ്രതയും സാങ്കേതികമായ പ്രായോഗികതയും കേന്ദ്രസർക്കാർ പരിശോധിച്ചിട്ടുണ്ടോ, ജോലികളുടെ ഗുണനിലവാരവും അളവും കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടുണ്ടോ, ഇതുവരെ നൽകിയ കണക്ഷനുകളുടെ എണ്ണവും പദ്ധതി ലാഭകരമാകാൻ ആവശ്യമായ കണക്ഷനുകളുടെ എണ്ണവും എത്രയാണ് തുടങ്ങിയ ചോദ്യങ്ങളാണ് എംപി ചോദിച്ചത്. എംപിയുടെ എല്ലാ ചോദ്യങ്ങൾക്കും സഹമന്ത്രി പൊമ്മസാനി ചന്ദ്രശേഖർ ഉത്തരം നൽകി. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് നാഷണൽ ലോംഗ് ഡിസ്റ്റൻസ് (NLD) സേവനത്തിനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) സേവനത്തിനുമുള്ള ഏകീകൃത ലൈസൻസ് കെ-ഫോണിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ഏകീകൃത ലൈസൻസ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, അപേക്ഷകൻ പദ്ധതിയുടെ ചെലവ്, നടപ്പിലാക്കുന്നതിന്റെ പുരോഗതി അല്ലെങ്കിൽ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി തുടങ്ങിയ വിവരങ്ങൾ നൽകാൻ ബാധ്യസ്ഥനല്ലെന്നും ലൈസൻസിനായി അപേക്ഷിക്കുമ്പോൾ, നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ഇക്വിറ്റിയും നെറ്റ് വർത്ത് ആവശ്യകതകളും ലൈസൻസിനായി അപേക്ഷിച്ച സമയത്ത് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് ഈ യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും കേന്ദ്രം പറഞ്ഞു. കെ-ഫോൺ ഉൾപ്പെടെയുള്ള എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കളുടെയും സാങ്കേതിക പരിശോധനകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കൃത്യമായ ഇടവേളകളിൽ നടത്താറുണ്ടെന്നും 2026 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ആകെ 99,970 ഇന്റർനെറ്റ് കണക്ഷനുകൾ കെ-ഫോൺ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks