Breaking News
വിഴിഞ്ഞം ഭക്ഷ്യ വിഷബാധ; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ | പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ | ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി | പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ | പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി | ശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി | ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി | ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും | പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം | പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും | പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം | കേരള കോൺഗ്രസ് ഭാവിയിൽ നിര്‍ണായകമാകുന്ന പാല തെരഞ്ഞെടുപ്പ് | മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ് | റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും | ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' |
Hot News
Latest news
പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ

വെബ് ഡെസ്ക് 17 hours, 28 minutes

image of latest hot news

   തിരുവനന്തപുരം: പേര് നിർദേശത്തിലൂടെ വിവാദമായ സർക്കാർ ബ്രാൻഡി ഈ മാസം 21ന് പുറത്തിറക്കും. പാലക്കാട്‌ മലബാർ ഡിസ്റ്റലറിയിൽ ഉത്പാദനം നടത്തുന്ന ബ്രാൻഡിയുടെ പേര് ഇപ്പോഴും സർപ്രൈസ് ആയിത്തന്നെ തുടരുകയാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. വിപണിയിൽ 21 മുതൽ എത്തുന്ന സർക്കാരിന്റെ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി പ്രഖ്യാപിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. കേസിൽ അബ്കാരി ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പുതിയ ബ്രാൻഡിന്റെ പേരും ലോഗോയും പ്രഖ്യാപിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്ന നടപടിയും സ്വീകരിച്ചു. പരസ്യം വിവാദമായതോടെ ബെവ്കോ ഇങ്ങനെയൊരു പരസ്യമേ നൽകിയിട്ടില്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകി. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെവ്കോയ്ക്ക് ഇത്തരമൊരു മത്സരത്തെക്കുറിച്ച് അറിവില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പഞ്ഞു. അതേ സമയം, സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks