Breaking News
വിഴിഞ്ഞം ഭക്ഷ്യ വിഷബാധ; അസ്മാക് ഹോട്ടൽ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ | പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ, അറസ്റ്റ് ചെയ്തത് എൻഐഎ | ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി | പേരിടും മുൻപേ വിവാദമായ സർക്കാർ ബ്രാൻഡി ഉടൻ വിപണിയിലെത്തുന്നു, തീയ്യതി പ്രഖ്യാപിച്ചു; പേര് ഇപ്പോഴും 'സർപ്രൈസ്' തന്നെ | പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി | ശബരിമല സ്വർണക്കൊള്ള; പോറ്റിയെ തള്ളി ജയറാം, അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്ന് മൊഴി | ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി | ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, ഫയർ ഓഫീസർ പ്രാഥമിക റിപ്പോർട്ട് നൽകും | പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: മുഖം രക്ഷിക്കാൻ ആരോഗ്യവകുപ്പ് ശ്രമം, ഡോ. ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം | പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും | പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചു; ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രതിഷേധം | കേരള കോൺഗ്രസ് ഭാവിയിൽ നിര്‍ണായകമാകുന്ന പാല തെരഞ്ഞെടുപ്പ് | മലമ്പുഴയിൽ വിഎസിന്റെ മകൻ മത്സരിക്കാനെത്തിയാൽ തീരുമാനത്തിൽ പുനർവിചിന്തനം; പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച് എ സുരേഷ് | റഫാൽ വിമാന നിർമാണം: ഇന്ത്യയിൽ പങ്കാളിയെ കണ്ടെത്താൻ ഫ്രാൻസ്, മോദി-മാക്രോൺ ചർച്ചയിൽ വിഷയമുന്നയിക്കും | ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന് | ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും' |
Hot News
Latest news
പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും

വെബ് ഡെസ്ക് 18 hours, 35 minutes

image of latest hot news

   കോഴിക്കോട്: കേരളത്തിൽ നാളെ റംസാൻ ഒന്ന്. ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികൾ നാളെ വ്രതാരംഭം കുറിക്കും. ഇന്ന് രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ തുടങ്ങും. അതേസമയം, ഒമാനൊഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ഇന്ന് റംസാൻ ഒന്നിലേക്ക് കടന്നു. റംസാനിൽ ഗൾഫ് രാഷ്ട്രങ്ങൾ ഒരുങ്ങുന്നത് വർഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ്. വിവിധ ഏജൻസികൾ ഇതിനോടകം കോടികളുടെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവിൽ കഴിയുന്നവർക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും. ഒമാനിൽ നാളെയാണ് വ്രതാരംഭം.സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് (ബുധനാഴ്ച) തുടക്കം കുറിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രത്യേക സമിതികൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞർ, ഖാദിമാർ, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകർ എന്നിവർ ഈ ദൗത്യത്തിൽ പങ്കാളികളായി. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം ഹിജ്റ 1447 ശഅബാൻ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ വിശ്വാസികൾ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനിൽ നാളെയാണ് (വ്യാഴാഴ്ച്ച) വൃതാരംഭം. ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയാണ് ഒമാനിൽ റമദാൻ വ്രതം ആരംഭിക്കുക. ജീവിതതാളം തന്നെ മാറുന്ന ഒരു മാസത്തിലേക്കാണ് ഗൾഫ് നാടുകൾ കടക്കുന്നത്. റമദാൻ ആശംസിച്ച് ഷെയ്ഖ് ഹംദാൻ പങ്കുവെച്ച ഹൃദ്യമായ വീഡിയോ വൈറലാവുകയാണ്. സർക്കാർ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം മാറ്റിയിട്ടുണ്ട്. യുഎഇയിൽ സർക്കാർ സ്ഥാപനങ്ങൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവർത്തിക്കുക. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിവരെയാകും പ്രവർത്തി സമയം. സ്വകാര്യ മേഖലാ ജീവനകാർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറവ്. വിശ്വാസികൾക്ക് വിവിധ ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കൾ ആശംസകൾ നേർന്നു. സൗദിയാണ് മാസപ്പിറ ആദ്യം സ്ഥിരീകരിച്ചത്. സൗദി സുപ്രീം കോർട്ട് പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും വ്രതാരംഭം ഉറപ്പിച്ചു. ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാൻ വ്രതാരംഭമെന്ന് ഒമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks