Breaking News
കുവൈത്തിൽ ഭാരത് മേള 2026, ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം | വീണ്ടും സംപൂജ്യനായി അഭിഷേക് ശര്‍മ; ആശങ്കയായി ഇന്ത്യന്‍ ഓപ്പണറുടെ ഫോം | ഒറ്റ തോൽവിയോടെ പാകിസ്ഥാൻ കെണിയിലായി, പുറത്താകുന്നതിന്‍റെ വക്കിലാക്കി ഇന്ത്യൻ വിജയം; ഇനി കരകയറണേൽ ജയിച്ചേ തീരൂ! | ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്ത യുവതിയുടെ കാലുകളിൽ പഴുപ്പ്; നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം | ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം; 12 പേർ കൊല്ലപ്പെട്ടു, വെടിനിർത്തൽ കരാർ ലംഘനം | ചോറ്റാനിക്കരയിൽ ആദിത്യയുടെ മരണം; കൊറിയൻ സുഹൃത്തുണ്ട് എന്നതിന് തെളിവില്ല, ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താൻ ശ്രമം | വി എസിന്റെ മുൻ പിഎ എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകും; ജാഥയിലും പങ്കെടുക്കും | ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ | ശബരിമല സ്വർണ്ണക്കൊള്ള: കൂടുതൽ പ്രതികളെ ചോദ്യംചെയ്യാൻ ഇഡി; നടൻ ജയറാമിനെ അടുത്ത ദിവസം ചോദ്യം ചെയ്യും | പിണറായിയെ പുകഴ്ത്തിയതിന് മുതിർന്ന നേതാവിനെ അലവലാതി എന്ന് വിളിച്ച് ജിന്‍റോ ജോൺ; അയ്യർക്ക് വിശ്രമമാകാം എന്ന് യുവനേതാവ് | സുപ്രധാന ചുമതലയിൽ ചെന്നിത്തല, കോൺഗ്രസിൽ ഇന്ന് നിർണായക ചർച്ചകൾക്ക് തുടക്കം; തെരഞ്ഞെടുപ്പ് ഒരുക്കത്തിന് പ്രധാന യോഗങ്ങള്‍ ഇന്ന് മുതൽ | 2016 ൽ മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രി ചോദിച്ച ചോദ്യം, അന്ന് മറുപടിയുണ്ടായില്ല, ഇന്ന് 'ഗെയ്ൽ' സാധ്യമാക്കി; 'കേരള വികസനം' വിവരിച്ച് മുഖ്യമന്ത്രി |
Latest news
ഒറ്റ തോൽവിയോടെ പാകിസ്ഥാൻ കെണിയിലായി, പുറത്താകുന്നതിന്‍റെ വക്കിലാക്കി ഇന്ത്യൻ വിജയം; ഇനി കരകയറണേൽ ജയിച്ചേ തീരൂ!

വെബ് ഡെസ്ക് 21 hours, 18 minutes

image of latest hot news

   കൊളംബോ: ട്വന്‍റി-20 ലോകകപ്പ് 2026ൽ ചിരവൈരികളായ ഇന്ത്യക്കെതിരെ ഏറ്റുവാങ്ങിയ കനത്ത പരാജയത്തോടെ പാകിസ്ഥാൻ പുറത്താകുമോ എന്ന ആശങ്കയിൽ പാക് ക്രിക്കറ്റ് ആരാധകർ. ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ 61 റൺസിനാണ് സൽമാൻ ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാൻ പരാജയപ്പെട്ടത്. ഈ തോൽവിയോടെ പാകിസ്ഥാന്‍റെ നെറ്റ് റൺറേറ്റ് +0.932-ൽ നിന്നും -0.403 ലേക്ക് കൂപ്പുകുത്തി. നിലവിൽ ഗ്രൂപ്പ് എയിൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാന്, ബുധനാഴ്ച നമീബിയക്കെതിരെ നടക്കാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരം അതിനിർണ്ണായകമാണ്. ഈ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ മുൻ ചാമ്പ്യന്മാർ ടൂർണമെന്‍റിൽ നിന്ന് പുറത്താകും.ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് തുടക്കത്തിലേ പിണഞ്ഞ വിക്കറ്റുകളാണ് തിരിച്ചടിയായത്. ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗിന്റെ (77 റൺസ്) കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് അടിച്ചുകൂട്ടിയത്. പാക് നിരയിൽ സയിം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയെങ്കിലും ബാറ്റിംഗിൽ ഉസ്മാൻ ഖാൻ (44) ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളിംഗ് നിരയെ ചെറുക്കാനായില്ല. റൺ അടിസ്ഥാനത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ട്വന്‍റി-20 ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്. ഈ ജയത്തോടെ ഇന്ത്യ സൂപ്പർ എയിറ്റ് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks