Breaking News
'കേരളത്തിൽ എയിംസ് വന്നിരിക്കും'; ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി | കേന്ദ്രം അടച്ചു പൂട്ടിയ സ്ഥാപനം സംസ്ഥാനം ഏറ്റെടുത്തു, കേരളാ പേപ്പർ പ്രോഡക്ട്സിന് 741 കോടിയുടെ വിപുലീകരണ പദ്ധതി; മന്ത്രിസഭ അനുമതിയായി | പുതിയ പാർട്ടി രൂപീകരിക്കാൻ പാലക്കാട് ജില്ലയിലെ സിപിഎം വിമതർ; ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാന്‍ നീക്കം | രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അധിക്ഷേപ കേസിൽ അഡ്വ. ദീപ ജോസഫിന് നിര്‍ണായകം | സമൂഹമാധ്യമങ്ങളിൽ പിടിമുറുക്കി കേന്ദ്രം; എഐ ഉള്ളടക്കം പ്രത്യേകം രേഖപ്പെടുത്തണം; 2021ലെ ഐടി നിയമത്തിൽ ഭേദ​ഗതി, പുതിയ നയം ഈ മാസം 20 മുതൽ | ദീപക് ജീവനൊടുക്കിയ കേസ്; ഷിംജിത ജാമ്യാപേക്ഷയിൽ കോടതി വിധി പറയും | അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? ആരോപണവുമായി അനന്തരവൻ രോഹിത് പവാർ | 'സിസിടിവി ദൃശ്യങ്ങൾ വേണം', സഹായം തേടി പൊലീസ്; വയനാട്ടിൽ 4 വയസുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ചു | കേരള സര്‍വകലാശാല ആസ്ഥാനം വള‍ഞ്ഞ് എസ്എഫ്ഐ; യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ അറസ്റ്റില്‍, പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ | ഭരണമാറ്റ വിവാദം; വീണ്ടും കടുപ്പിച്ച് സച്ചിദാനന്ദൻ; 'വിഡ്‍ഢികള്‍ വിമര്‍ശനം മനസിലാക്കുന്നില്ല', വിചിത്ര പ്രതികരണമായി കണക്കാക്കുമെന്ന് കരിവെള്ളൂര്‍ മുരളി | ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി | സതീശന്‍റെ യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് നഗരസഭ വക ഫ്ലെക്സ്! വയനാട്ടിൽ പുതുയുഗ യാത്രയിൽ വിവാദം, പ്രതിഷേധം ഉയർത്തി ഡിവൈഎഫ്ഐ | രാഹുല്‍ ഗാന്ധിക്ക് മുന്‍ കരസേന മേധാവി ജനറൽ എംഎം നരവേനയുടെ പുസ്തകം ആര് നൽകി? പുറത്തിറക്കിയിട്ടില്ലെന്ന് പെൻഗ്വിൻ, ഗൂഢാലോചന സംശയിച്ച് ദില്ലി പൊലീസ് |
Latest news
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അധിക്ഷേപ കേസിൽ അഡ്വ. ദീപ ജോസഫിന് നിര്‍ണായകം

വെബ് ഡെസ്ക് 16 hours, 14 minutes

image of latest hot news

   കൊച്ചി:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ ആദ്യ പരാതിക്കാരിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേസടുത്തതിന് ചോദ്യംചെയ്താണ് ഹർജി. കേസിൽ പരാതിക്കാരി തടസഹർജി നൽകിയിട്ടുണ്ട്. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയിൽ ദീപ നൽകിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് പരാതിക്കാരി വിമർശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ് ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു. യുക്രൈനിൽ നിന്നും ഫയൽ ചെയ്ത ഹർജിയിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ പരാമർശിച്ചാണ് പരാതിക്കാരി സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലമാണ് സമർപ്പിച്ചത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks