Breaking News
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട, 10 കിലോ ഹെറോയിനടക്കം പിടിച്ചെടുത്തു | ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം വീടിന് പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ, അന്വേഷണമാരംഭിച്ച് പൊലീസ് | ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇഡി കേസിൽ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യംചെയ്യുക പൂർണ വിവര ശേഖരണം നടത്തിയ ശേഷം | മുഖ്യമന്ത്രിയുടെ വിഷൻ 2031ന് 3.30 കോടി വകയിരുത്തി സര്‍ക്കാര്‍ | അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ യുവരാജാക്കന്മാര്‍, ആറാം തവണയും കിരീടം; ഇംഗ്ലണ്ടിനെ തകര്‍ത്തത് 100 റണ്‍സിന് | 69 പേർ കൊല്ലപ്പെട്ട ചാവേർ സ്ഫോടനം: പാകിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം, | സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി | ടീം യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ 'പുതുയുഗ യാത്ര'ക്ക് തുടക്കം; 'വർഗീയത ആര് പറഞ്ഞാലും അത് ചോദ്യം ചെയ്യും' | ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു | കേന്ദ്രമന്ത്രിയോട് ബ്രിട്ടാസിന്റെ ചോദ്യം, ഇ. ശ്രീധരൻ ഓഫീസ് തുറന്നത് അനുമതിയോടെയോ? സിൽവർ ലൈനിന് അനുമതി നൽകുമോ ? | ശബരിമല സ്വർണക്കൊള്ള: പോറ്റിയടക്കം പ്രധാന പ്രതികൾ ജാമ്യം നേടി | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലണ്ടറിന്റെ ഫ്ലോമീറ്റർ പൊട്ടിത്തെറിച്ചു; വനിതാ അറ്റൻഡർക്ക് പരിക്ക് | ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: റഷ്യയിൽ നിന്ന്‌ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണ്ണമായും ഒഴിവാക്കില്ലെന്ന് റിപ്പോർട്ട് | വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ല: സുപ്രീം കോടതി | പെട്രോൾ ഒഴിച്ച് തീകൊളുത്തി?; വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ |
Latest news
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇഡി കേസിൽ അറസ്റ്റ് വൈകും; ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യംചെയ്യുക പൂർണ വിവര ശേഖരണം നടത്തിയ ശേഷം

വെബ് ഡെസ്ക് 11 hours, 54 minutes

image of latest hot news

   തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുക അടുത്തയാഴ്ചയാകും. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താൻ തീരുമാനം. പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരുംപോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്. അതേസമയം ശബരിമല സ്വർണകൊളള കേസിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം തയ്യാറാക്കാൻ പോറ്റിയുടെ നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പോറ്റിയെ ചോദ്യംചെയ്തിരുന്നു. മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks