വെബ് ഡെസ്ക് 16 hours, 19 minutes
പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ ഹൈവേയിൽ ടാങ്കർ മറിഞ്ഞു പ്രൊപിലീൻ ഗ്യാസ് ചോർച്ചയെത്തുടർന്നുണ്ടായ ആശങ്കയ്ക്ക് 32 മണിക്കൂറിന് ശേഷം പരിഹാരം. വാതക ചോർച്ച നിർത്തി ടാങ്കർ മാറ്റി. 24 മണിക്കൂറിലേറെ നീണ്ട ഗതാഗതകുരുക്കിന് ആശ്വാസം.ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം 4:45 ഓടെയാണ് മുംബൈയിലേക്കുള്ള കാര്യേജ്‌വേയിലെ അഡോഷി ടണലിന് സമീപം പ്രൊപിലീൻ ഗ്യാസുമായി പോയ ടാങ്കർ മറിഞ്ഞത്.റായ്ഗഡ് ജില്ലയിലെ ഖണ്ടാല ഘട്ട് സെക്ഷനിൽ ബോർഘട്ട് പാതയിലെ തുരങ്കത്തിന് ഏകദേശം 50 മീറ്റർ മുന്നിലാണ് അപകടം നടന്നത്. പ്രൊപ്പിലീൻ വാതകം ചോരാൻ തുടങ്ങിയതോടെ വലിയ ആശങ്കയായി. എന്നാൽ ഉടനെ തന്നെ ഫയർഫോഴ്സും പൊലീസും വിഗദ്ധരുമെത്തി ചോർച്ച പരിഹരിക്കാൻ ശ്രമം തുടങ്ങി.ലോറി ടണലിന് മുന്നിൽ മറിഞ്ഞതോടെ ഒരു ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. വാതക ചോർച്ചയുള്ളതിനാൽ വാഹനങ്ങൾ തടഞ്ഞതോടെ കുരുക്കേറി, പൂനെ-മുംബൈ എക്സ്പ്രസ്‌വേയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങി.നീണ്ട 32 മണിക്കൂറിലെ പരിശ്രമത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ 1:30 ഓടെയാണ് ടാങ്കറിലെ വാതക ചോർച്ച നിർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ഇല്ലാതെ ഏകദേശം 24 മണിക്കൂറോളം ഗതാഗതത്തിൽ കുടുങ്ങി.