വെബ് ഡെസ്ക് 23 hours, 8 minutes
ഇടുക്കി: ദേവികുളം മുൻ എം എൽ എ യും ഇടുക്കിയിലെ സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരും. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരവുമായി ചർച്ച നടത്തി. ഒരു മാസത്തിനുള്ളിൽ തീരുമാനം എന്ന് എസ് രാജേന്ദ്രൻ അറിയിച്ചു. മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപി യിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരമായി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ല എന്നാണ് രാജേന്ദ്രൻ പറയുന്നത്. ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ല.ബിജെപിയിൽ ചേർന്നാലും ഇത്തവണ ദേവികുളത്ത് സ്‌ഥാനാർഥി ആകാൻ സാധ്യത ഇല്ല. നേരത്തെ ദില്ലിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് പരാതി ഉയർന്നിരുന്നു.