വെബ് ഡെസ്ക് 1 day, 14 hours
സിപിഎം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജനങ്ങളില്‍ നിന്ന് കോടികള്‍ വാങ്ങി പലിശ നല്‍കിയത് കടുത്ത നിയമലംഘനമാണെന്നാണ് കണ്ടെത്തൽ. കേന്ദ്ര ബഡ്സ് ആക്ടിന് വിരുദ്ധമായാണ് ബാങ്ക് പോലെ ബ്രഹ്മഗിരി പ്രവർത്തിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റിയായാണ് ബ്രഹ്മഗിരി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബഡ്സ് നിലവില്‍ വന്നശേഷവും സിപിഎം നേതാക്കള്‍ കോടികള്‍ പിരിച്ചതിന്‍റെ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയമലംഘനത്തിന് സർക്കാരും കൂട്ട് നിന്നുവെന്നും കണ്ടെത്തി. ചാരിറ്റബിള്‍ സൊസൈറ്റിക്ക് എല്‍ഡിഎഫ് സർക്കാർ ബജറ്റില്‍ പല തവണ പണം നല്‍കി.