വെബ് ഡെസ്ക് 10 hours, 30 minutes
മണിപ്പൂരിലെ കുന്നുകൾ കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഭൂമി സാഹസികതയുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിൽ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് 12 മണിയോടെ മണിപ്പൂരിലെത്തിയ മോദി റോഡ് മാര്‍ഗമാണ് ചുരാചന്ദ്പൂരിൽ എത്തിയത്. മഴ കാരണം ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി. ചുരാചന്ദ്പൂരില്‍ എത്തിയ മോദി കുട്ടികളുമായി സംസാരിച്ചു. കലാപത്തിന് ശേഷം ആദ്യമായിട്ടാണ് മോദി മണിപ്പൂരിലെത്തുന്നത്. 120 സ്കൂളുകളുടെയും കോളെജുകളുടെയും സ്പോർട്സ് കോംപ്ളക്സിൻറെയും നിർമ്മാണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.