ഹൈടെക്ക് ആകാൻ കേരള ഹൈകോടതി. കോടതി നടപടികൾ അറിയിക്കാൻ ഇനി വാട്സാപ്പ് സന്ദേശവും. ഒക്ടോബർ 6 മുതൽ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും. വാട്സാപ്പ് കേസ് മാനേജ്മെന്റിന്റെ ഭാഗമാക്കാനാണ് ഹൈകോടതി തീരുമാനം. ഇതുമായി ബന്ധപ്പെട്ടൊരു നോട്ടീസ് പുറപ്പെടുവിച്ചു. ഇ-ഫയലിംഗ് ഹർജികൾ, ലിസ്റ്റിംഗ് വിശദാംശങ്ങൾ, കോടതി നടപടിക്രമങ്ങൾ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ വാട്സ്ആപ്പ് വഴി അഭിഭാഷകർക്കും, കക്ഷികൾ ലഭ്യമാക്കും.