പ്രണവ് മോഹൻലാല്‍ നായകനായി വന്ന ചിത്രമാണ് ഡയീസ് ഈറെ. ചിത്രം ഒക്ടോബര്‍ 31നാണ് ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. 30ന പെയ്ഡ് പ്രീമിയറും നടന്നിരുന്നു. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രമാണ് ‘ഡീയസ് ഈറെ’. ഡീയസ് ഈറെ ആഗോളതലത്തില്‍ 80.75 കോടി രൂപ നേടിയിട്ടുണ്ട്. ഡീയസ് ഈറെയുട ഒടി റിലീസും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ ആണ് ചിത്രം ഒടിടിയില്‍ എത്തുക. ഡീയസ് ഈറെ ഒടിടിയില്‍ ഡിസംബര്‍ അഞ്ച് മുതലാണ് സ്ട്രീമിംഗ് തുടങ്ങുക.