സോള്‍: 2026-ല്‍ ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാനിരിക്കേ മത്സരം കടുപ്പിക്കാന്‍ സാംസങ്. ടാബ്‌ലെറ്റുകള്‍ പോലെ വിശാലമായ സ്‌ക്രീനുള്ള വൈഡ് ഫോള്‍ഡ് മൊബൈല്‍ ഫോണ്‍ അവതരിപ്പിക്കാനുള്ള പരിശ്രമങ്ങളിലാണ് ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ് എന്ന് സിഎന്‍ഇടി റിപ്പോര്‍ട്ട് ചെയ്‌തു. ദക്ഷിണ കൊറിയന്‍ പ്രസിദ്ധീകരണമായ ഇടിന്യൂസിനെ ഉദ്ദരിച്ചാണ് സിഎന്‍ഇടിയുടെ വാര്‍ത്ത. വൈഡ് ഫോള്‍ഡ് (Wide Fold) എന്നാണ് ആഭ്യന്തരമായി സാംസങ് വൃത്തങ്ങളില്‍ ഈ ഫോള്‍ഡബിള്‍ ഫോണ്‍ അറിയപ്പെടുന്നത് എന്നാണ് വിവരം. 2026-ന്‍റെ രണ്ടാംപകുതിയിലാവും സാംസങിന്‍റെ ഈ പുത്തന്‍ ഫോള്‍ഡബിള്‍ വേരിയന്‍റ് പുറത്തിറങ്ങുക.