കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അയാട്ട ഫൗണ്ടേഷന് ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, അയാട്ട കാര്‍ഗോ ഇന്‍ട്രൊഡക്ടറി പ്രോഗ്രാം,അയാട്ട എയര്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ്,അയാട്ട പാസഞ്ചര്‍ ഗ്രൗണ്ട് സര്‍വീസസ് എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് www.ciasl.aero/academy എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.ആറുമാസ കോഴ്സുകള്‍ക്ക് അയാട്ടയ്ക്ക് പുറമെ, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ( കുസാറ്റ്), എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ സി ഐ )എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുമെന്നതാണ് പ്രത്യേകത. അമാഡിയസ് ജിഡിഎസ് സിമുലേഷന്‍, ഇന്‍ഫ്ളൈറ്റ് ട്രിപ്പ്, എയര്‍പോര്‍ട്ട് സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെ പ്രായോഗിക പരിശീലനത്തിനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.
അയാട്ട ഫൗണ്ടേഷന് ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സ് അമേഡിയസ് റിസര്‍വേഷന്‍ സോഫ്റ്റ്വെയര് പരിശീലനത്തിനൊപ്പമാണ് നല്‍കുന്നത്. ടിക്കറ്റിംഗ്, ബുക്കിംഗ്, ഫെയറുകള്‍ എന്നിവ കൈകാര്യം ചെയ്യാന്‍ ഇത് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. അയാട്ട കാര്‍ഗോ ഇന്‍ട്രൊഡക്ടറി പ്രോഗ്രാം, കുസാറ്റിന്റെ എയര്‍പോര്‍ട്ട് റാംപ് സര്‍വീസസ് മാനേജ്മെന്റ്, എ.സി.ഐ അംഗീകൃത എയര്‍ കാര്‍ഗോ മാനേജ്മെന്റ് എന്നിവയുമായി സംയോജിപ്പിച്ചാണ് നടത്തുന്നത്. എയര്‍ കാര്‍ഗോ ഡോക്യുമെന്റേഷന്, സുരക്ഷ, ലോജിസ്റ്റിക്സ് എന്നിവയ്ക്ക് പ്രധാന്യം നല്‍കുന്നതാണ് പ്രോഗ്രാം.