വെബ് Aug. 1, 2024, 2:46 p.m.
സംസ്ഥാനത്ത് ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.200 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നു. നിരവധിയാളുകളെ ഇനിയും കണ്ടെത്താനായിട്ടില്ല.
അനേകം ആളുകള്‍ക്ക് ജീവഹാനിയും നിരവധി പേരെ കാണാതാവുകയും നിരവധി വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുകയും ചെയ്ത വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സംഘം. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഒരു പ്രദേശം തന്നെ ഒലിച്ചുപോയിരിക്കുന്നു. ദുരന്തമേഖലയുടെ അതിജീവനത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെയും പൊതുസമൂഹത്തിന്റെയും ആത്മാര്‍ഥമായ ഇടപെടല്‍ ആവശ്യമാണ്. കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിലും തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കണം. പ്രകൃതി വിരുദ്ധ വികസനം കേരളത്തിന് ഭീഷണിയാവുകയാണ്.