Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Kottayam

ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു

വെബ് Feb. 13, 2026, 11:31 a.m.

image of district detail news

   കോട്ടയം: ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേടുന്ന യുവാവെന്ന് കണ്ടെത്തല്‍. പള്ളിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം നടത്തുകയാണ്. കല്ലറയിൽ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റർ കണ്ടതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ആണ് പൊലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്ന സംശയവും രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ഇക്കാര്യത്തിലും സമഗ്ര അന്വേഷണം നടക്കുന്നുണ്ട്.എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്നാണ് കോൺഗ്രസ് ആരോപണം ഉയര്‍ത്തിയിരുന്നത്. എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയിൽ വച്ചെന്നും പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്നും ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks