വെബ് Aug. 1, 2024, 11:52 a.m.
മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ അടുത്ത ദിവസങ്ങളിൽ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് ഇന്നലെ ഉച്ചക്ക് 2ന് 112.12 മീറ്ററും ജലസംഭരണം 159.1074 മില്യൺ ക്യുബിക് മീറ്ററുമാണ്. റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ് 112.99 മീറ്ററും സംഭരശേഷി 175.98 മില്യൺ ക്യുബിക് മീറ്ററുമാണ്. മുക്കൈപ്പുഴ, കൽപാത്തിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മുക്കൈപ്പുഴ, കല്‍പാത്തിപ്പുഴ, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം