വെബ് July 30, 2024, 10:55 a.m.
വയനാട് മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 43 ആയി. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ദുരന്തത്തിന്റെ വ്യാപ്തി ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
വിവിധയിടങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നിരവധി പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി തുടരുകയകണ്. 400ലേറെ കുടുംബങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്ത് മഴ തുടരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരിക്കുകയാണ്. അതേസമയം, ഹെലികോപ്ടർ വയനാട്ടിൽ ഇറക്കാൻ കഴിയാതെ, കോഴിക്കോട് ഇറക്കി. പ്രദേശത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്.