Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Ernakulam

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് കനാലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപെട്ട കുട്ടി മുങ്ങിമരിച്ചു

വെബ് March 26, 2026, 12:54 p.m.

image of district detail news

   കൊച്ചി: മുവാറ്റുപുഴ വളയൻചിറങ്ങരയിലെ കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ മഞ്ചേരിമുക്ക് കോസർണ വീട്ടിൽ റിനാസ് (15) ആണ് മരിച്ചത്. വളയൻചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാർവാലി കനാലിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിനാസ്. ഇന്നലെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം റിനാസ് കനാലിൽ കുളിക്കാൻ പോയതായിരുന്നു. വെള്ളം നിറഞ്ഞ വലിയ കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. റിനാസിന് നീന്താൻ അറിയില്ലായിരുന്നു. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കിൽപ്പെട്ടതോടെ സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുറച്ചകലെയുള്ള കടവിൽ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തും. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: ജാസ്മിൻ. അമ്മയും മകനും വാടക വീട്ടിലായിരുന്നു താമസം.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks