Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Thiruvanathapuram

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം,

വെബ് March 26, 2026, 12:46 p.m.

image of district detail news

   തിരുവനന്തപുരം: കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ മനു എന്ന ആന ചവിട്ടികൊന്ന ഒന്നാം പാപ്പാൻ വിഷ്ണു (27) വിന്റെ കുടുംബത്തിന് നൽകാൻ തീരുമാനിച്ച 18.5 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിൽ ബാക്കി നൽകാനുള്ള 13 ലക്ഷം രൂപ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. തിരുവനന്തപുരം ജില്ലാ കളക്ടർക്കും നെയ്യാറ്റിൻകര തഹസിൽദാർക്കുമാണ് ഉത്തരവ് നൽകിയത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ കഴിയുകയുള്ളൂ.ത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദിവസവേതനക്കാരനായ വിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 7 ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഫോറസ്റ്റ് കൺസർവേറ്റർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങളുള്ളത്. 2018 മുതൽ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിൽ ദിവസവേതന പാപ്പാനായിരുന്നു വിഷ്ണു. മനു എന്ന ആനയുടെ ഒന്നാം പാപ്പാനായി പ്രവർത്തിക്കുകയായിരുന്നു. വിഷ്ണുവിന്റെ കുടുംബത്തിന് 50000 രൂപ അടിയന്തര ധനസഹായം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ആനക്കുള്ള ഇൻഷ്വറൻസിൽ നിന്നും 3 ലക്ഷവും വനംവകുപ്പിലെ താത്കാലിക ജീവനക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷയിൽ നിന്നും 5 ലക്ഷവും അനുവദിക്കും. ഇതിനാവശ്യമായ രേഖകൾ ലഭ്യമാക്കി തുടർനടപടി സ്വീകരിക്കും.വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ അവകാശികൾക്ക് നൽകുന്ന 10 ലക്ഷം രൂപ നിർദ്ധന കുടുംബാംഗമായ വിഷ്ണുവിന്റെ അവകാശികൾക്കും അനുവദിക്കുന്നതാണ്. ഇതിൽ 5 ലക്ഷം രൂപ പിതാവായ പി. ബിജുകുമാറിന് നൽകാൻ നടപടിയെടുത്തിട്ടുണ്ട്. അനന്തരാവകാശ സർട്ടിഫിക്കറ്റും മറ്റ് നിയമപരമായ രേഖകളും കുടുംബം ലഭ്യമാക്കിയാൽ ബാക്കി 5 ലക്ഷം രൂപ എത്രയും വേഗം വിഷ്ണുവിന്റെ കുടുംബത്തിന് നൽകുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് രാവിലെ ആനകളെ നെയ്യാർ റിസർവോയറിൽ കുളിപ്പിച്ചുകൊണ്ടിരിക്കെയാണ് ഉദ്ദേശം 9 വയസ് പ്രായമുള്ള മനു എന്ന മോഴയാന ഒന്നാം പാപ്പാനായ വി. വിഷ്ണുവിനെ പെട്ടെന്ന് പ്രകോപിതനായി തുമ്പിക്കൈ കൊണ്ട് ആക്രമിച്ച് വെള്ളത്തിലേക്ക് തട്ടിയിട്ടത്. പിടിയാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് വെള്ളത്തിലിറങ്ങി ശല്യപ്പെടുത്തിയപ്പോൾ മനുവിനെ പാപ്പാൻ കരയ്ക്കു കയറ്റി ആണാനകളെ കുളിപ്പിക്കുന്ന ഭാഗത്ത് കൊണ്ടു പോയതാവാം മനുവിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. നിലവിലുള്ള പ്രശ്നങ്ങളുടെ വെളിച്ചത്തിൽ ഒരു സേഫ്റ്റി ഓഡിറ്റ് നടത്തി പാകപ്പിഴ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടറും തഹസിൽദാറും ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks