Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |

Alappuzha

2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവൻ എക്സൈസ് പിടിയിൽ

വെബ് March 23, 2026, 5:24 p.m.

image of district detail news

   കായംകുളം: ആലപ്പുഴയിൽ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 2.135 കിലോ കഞ്ചാവുമായി ഗുണ്ടാത്തലവനെ എക്സൈസ് സംഘം പിടികൂടി. കാർത്തികപ്പള്ളി താലൂക്കിലെ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളി തെക്കേതിൽ സുരേഷിന്റെ മകൻ അനന്തു (25) ആണ് അറസ്റ്റിലായത്. കായംകുളം മേഖലയിലെ സ്ഥിരം കുറ്റവാളിയായ ഇയാൾക്കെതിരെ മുൻപും നിരവധി ക്രിമിനൽ, മയക്കുമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ദിലീപ് സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയ്ക്കിടെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സംഘത്തിലെ ചിലർക്കുനേരെ അതിക്രമം നടത്തുകയും ചെയ്തു. തുടർന്ന് ഏറെ നേരം നീണ്ട ബലപ്രയോഗത്തിനൊടുവിലാണ് ഇയാളെ കീഴ്പ്പെ ടുത്തി അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിനിടെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിതിൻ എൻ, അരുൺ അശോക് എന്നിവർക്ക് പരിക്കേറ്റു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിനു എം സി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ അശോക്, ജോസഫ് തോമസ്, റെനീഷ് എം ആർ, സാജൻ ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി എം വി എന്നിവരും മാവേലിക്കര റേഞ്ചിലെ ഉദ്യോഗസ്ഥരായ ശ്യാം ജി, ഷിതിൻ എൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks