Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Alappuzha

പാലസ് ബാറിലെ വെള്ളമടിക്കിടെ തർക്കം, യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു

വെബ് March 21, 2026, 10:45 a.m.

image of district detail news

   എഴുപുന്ന:ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ സുഹൃത്തുക്കൾ ഓടുന്ന ബൈക്കിൽ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു. കുമ്പളങ്ങി സ്വദേശിയായ മുപ്പതുകാരൻ നിധിൻ കൃഷ്ണൻ ആണ് മരിച്ചത്. മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സംഭവം. കൊലപാതകത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അരൂർ എഴുപുന്നയിലെ പാലസ് ബാറിൽ കൂട്ടുകാർക്കൊപ്പം മദ്യപിക്കാൻ എത്തിയതാണ് നിധിൻ. കൂട്ടുകാർ മടങ്ങിയ ശേഷവും നിധിൻ ബാറിൽ തുടർന്നു. ഇതിനിടെ വാതിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ബാറിന് അകത്ത് വച്ചുണ്ടായ തർക്കം പുറത്തേക്കും നീണ്ടു. ബൈക്കിൽ മടങ്ങാൻ തുടങ്ങവേ നിധിന് നേരെ വീണ്ടും പ്രതികളുടെ മർദനമുണ്ടായി. പിന്നാലെ ബൈക്കിൽ നിന്ന് വലിച്ചു താഴെ ഇട്ടു.മർദനമേറ്റ നിധിന്റെ ബോധം നഷ്ടമായി. ഏറെ നേരമായിട്ടും നിധിനെ കാണാതായതോടെ കൂട്ടുകാർ തിരഞ്ഞെത്തി. കണ്ടത് ബോധ രഹിതനായി കിടക്കുന്ന നിധിനെ. പൊലീസിനെ വിവരമറിയിച്ച് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബാറിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പൊലിസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടംതുരുത്ത് സ്വദേശി അനിൽ , വട്ടേക്കാട് സ്വദേശി വി എസ് ജിത്തു മോൻ, വൈപ്പിൻ സ്വദേശി ചേരി ജിബിൻ, ജിനു ഷാജി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.പിടിയിലായവർ വിവിധ സ്റ്റേഷനികളിലായി വധശ്രമം, അടിപിടി കേസുകളിൽ പ്രതികളാണ്. കൊല്ലപ്പെട്ട നിധിന്റെ പേരിലും മയക്കുമരുന്നു അടിപിടി കേസുകളുണ്ട്. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്. പോസ്റ്റ്‌ മോർട്ടത്തിനു ശേഷമേ നിധിന്റെ മരണ കാരണം വ്യക്തമാകൂ.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks