Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Thiruvanathapuram

ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് എംഎ ബേബി; 'ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം

വെബ് March 5, 2026, 11:58 a.m.

image of district detail news

   തിരുവനന്തപുരം: ജി സുധാകരൻ ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട. നിർണായകമായ തെരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എംഎ ബേബി പറഞ്ഞു. ഇന്നലെയാണ് സിപിഎം മെമ്പർഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ പരസ്യമായി പറഞ്ഞത്.അതേസമയം, മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പർഷിപ്പ് പുതുക്കണമെന്നും ആവശ്യപ്പെട്ടു. പരി​ഗണിക്കേണ്ടതില്ല എന്ന എംവി ​ഗോവിന്ദന്റെ വാർത്തസമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടർന്നാണ് പാർട്ടി അം​ഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ എടുത്തത്. എന്നാൽ, സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് നിലവിൽ സിപിഎം. എംവി ​ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. താൻ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാർട്ടി അം​ഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks