Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Eranakulam

പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി

വെബ് Feb. 18, 2026, 12:14 p.m.

image of district detail news

   കൊച്ചി: 2021ലെ നിയമസഭ തിരഞ്ഞെടുപ്പ് മത്സരത്തിന്‍റെ തനിയാവര്‍ത്തനത്തിനാണ് എറണാകുളം ജില്ലയിലെ കളമശേരി നിയോജക മണ്ഡലത്തില്‍ ഇക്കുറിയും കളമൊരുങ്ങുന്നത്. ആദ്യ ഘട്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകന്‍ വി ഇ അബ്ദുല്‍ ഗഫൂറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് മുസ്ലിംലീഗില്‍ ധാരണ. പുതുയുഗയാത്രയ്ക്ക് മുന്നോടിയായുളള ജാഥ നയിച്ച് ഗഫൂര്‍ മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. പക്ഷേ കളമശേരിയില്‍ അബ്ദുള്‍ഗഫൂര്‍ രണ്ടാം മത്സരത്തിന് ഇറങ്ങിയ മട്ടാണ്. ഗഫൂറിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യത്തില്‍ ലീഗില്‍ പ്രാദേശികമായി രണ്ടഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഗഫൂറിനൊപ്പം തന്നെ നിലയുറപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ഒപ്പം നിര്‍ത്തുകയെന്നതാണ് രണ്ടാമൂഴത്തില്‍ ഗഫൂറിന് മുന്നിലുളള വെല്ലുവിളി. പി രാജീവാകട്ടെ വികസന മുന്നേറ്റ ജാഥ നടത്തി മണ്ഡലത്തില്‍ ഒരു മുഴം മുന്നേ പ്രചാരണം തുടങ്ങിയിരുന്നു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks