Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Pathanamthitta

'ആർഎസ്എസ് നേതാവിന്‍റെ മുണ്ട് വലിച്ചൂരാൻ ശ്രമം', മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പൊലീസ് അതിക്രമമെന്ന് പരാതി; പന്തളത്ത് സംഘർഷം

വെബ് Feb. 17, 2026, 10:21 a.m.

image of district detail news

   പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പന്തളം കുളനടയിൽ പൊലീസും ആർ എസ് എസ് - ബി ജെ പി പ്രവർത്തകരും തമ്മിൽ സംഘർഷം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി ഉയർത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയുടെ പേരിൽ പൊലീസ് അതിക്രമം കാട്ടിയെന്ന പരാതിയുമായി ബി ജെ പി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘ‍ർഷാവസ്ഥ ഉടലെടുത്തത്. ആർ എസ് എസ് നേതാവിന്റെ മുണ്ട് വലിച്ചൂരാൻ ശ്രമിച്ചുവെന്നടക്കമുള്ള ആരോപണവുമായി പ്രവർത്തകർ പ്രതിഷേധിച്ചു. കൊടുമൺ സി ഐ അടക്കമുള്ളവർക്കെതിരെയാണ് ആർ എസ് എസ് പ്രവർത്തകർ ആരോപണം ഉയർത്തിയത്. സംഭവത്തിൽ പ്രകോപിതരായ ആർ എസ് എസ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ശക്തമായി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks