Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Thiruvanathapuram

അമ്പൂരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വീടാക്രമിച്ചു, ബൈക്ക് കത്തിച്ചു, സിപിഎം പ്രവർത്തകനെ രക്ഷിക്കാൻ പൊലീസിന് മേൽ സമ്മർദമെന്ന് ആക്ഷേപം

വെബ് Jan. 26, 2026, 5:03 p.m.

image of district detail news

   തിരുവനന്തപുരം: അമ്പൂരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വീടിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസിന് മേൽ സിപിഎം സമ്മർദമെന്ന് ആക്ഷേപം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ വൈസ് പ്രസിഡന്‍റ് സീനാ അനിലിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ, വീടിന് മുന്നിലിരുന്ന ബൈക്ക് കത്തിനശിച്ചിരുന്നു. ഒപ്പം വീടിന്‍റെ മുൻഭാഗത്തും കേടുപാടുകളുണ്ടായി.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സീനയുടെ മകൻമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. ഇതോടെ സമീപവാസികളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇരുളിൽ ഒരാൾ മാറുന്നത് കണ്ടിരുന്നതിനാൽ പൊലീസ് അന്വേഷണത്തിൽ പ്രദേശിക സിപിഎം പ്രവർത്തനായ സമീപവാസി ബിജുവിനെ അറസ്റ്റ് ചെയ്തു. എന്നാൽ, സിപിഎം ബന്ധമുള്ള ഇയാളെ നിസാര വകുപ്പുകൾ ചുമത്തി സംരക്ഷിക്കാൻ പൊലീസിന് മേൽ പ്രദേശിക സിപിഎം നേതൃത്വത്തിന്‍റെ സമ്മർദമുണ്ടെന്ന് കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മംഗലശേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലാണെന്നും നെയ്യാർ ഡാം പൊലീസ് അറിയിച്ചു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks