Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |

Kottayam

കാഞ്ഞിരപ്പള്ളി കൊലപാതകം; ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നത് തര്‍ക്കത്തിന് കാരണമായി, സാമ്പത്തിക ഇടപാടിലും തര്‍ക്കം

വെബ് Jan. 12, 2026, 5:40 p.m.

image of district detail news

   കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ ഷേര്‍ലി മാത്യുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കോട്ടയം കൂവപ്പള്ളിയിൽ യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യുവും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയയും ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.കാഞ്ഞിരപ്പള്ളിക്ക് അടുത്ത് കൂവപ്പള്ളിയിലെ ഷേർളിയുടെ വീട്ടിൽ ആണ് ഇരുവരുടെയും മൃതദേഹം കണ്ടത്. ഇന്നലെ രാത്രി ഷേർലിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിനെ തുടർന്ന് സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. വീടിന്‍റെ പിൻവശത്തെ വാതിൽ തുറന്ന നിലയിൽ ആയിരുന്നു. മറ്റ് ബലപ്രയാഗത്തിന്‍റെ സൂചനകൾ ഒന്നും പരിശോധനയിൽ കണ്ടെത്താനായില്ല. ഷേർളിയുടെ മൃതദേഹം കിടപ്പുമുറിയിലും ജോബിന്‍റെ മൃതദേഹം സ്റ്റെയർകേസിനോട് ചേർന്നുമാണ് ഉണ്ടായിരുന്നത്. ഷെർളിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ആറുമാസം മുമ്പാണ് ഷേര്‍ളി കൂവപ്പള്ളിയിൽ വീട് വാങ്ങി താമസം തുടങ്ങിയത്. കുറെ നാളുകളായി ഷേര്‍ളിയും ജോബും തമ്മിൽ അടുപ്പത്തിലായിരുന്നു. ജോബ് ഇടയ്ക്കിടെ കൂവപ്പള്ളിയിലെ വീട്ടിൽ എത്തുമായിരുന്നു. നാട്ടുകാരുമായി ഇരുവർക്കും ബന്ധം ഉണ്ടായിരുന്നില്ല. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഷേർളി ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയിട്ടുണ്ട്. പണമിടപാടുകളെ ചൊല്ലി ഇരുവരും തമ്മിൽ അടുത്തിടെ തർക്കത്തിലായി. ഇതിനു പിന്നാലെ ജോബ് ഉപദ്രവിക്കുന്നെന്ന പരാതിയുമായി ഷേര്‍ളി കാഞ്ഞിരപ്പള്ളി പൊലീസിനെ സമീപിച്ചു. ഇതിനിടെ ഷേർളിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. രണ്ടു പേരുടെയും ബന്ധുക്കളിൽ നിന്ന് പൊലീസ് കൂടുതൽ വിവരം തേടി. ഫോറെൻസിക് സംഘം വീട്ടിൽ എത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks