Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |

Idukki

16 വയസുള്ള മകൻ യുഡിഎഫിനായി പ്രവർത്തിച്ചു; അമ്മയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി

വെബ് Jan. 2, 2026, 11:34 a.m.

image of district detail news

   തൊടുപുഴ: 16 വയസുള്ള മകൻ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രവർത്തിച്ചതിന്‍റെ പേരിൽ അമ്മയെ ബാങ്കിലെ ജോലിയിൽ നിന്ന് സിപിഎം ഭരണസമിതി പിരിച്ച് വിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് പിരിച്ചുവിട്ടത്.അഞ്ച് വർഷമായി ഇടുക്കിയിലെ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായിരുന്നു നിസ ഷിയാസ്. 5000 രൂപ മാത്രമായിരുന്നു മാസ ശമ്പളം. തൊടുപുഴ നഗരസഭയിലെ 21ആം വാർഡിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകൻ പ്രചാരണത്തിന് ഇറങ്ങി. തെരഞ്ഞെടുപ്പിൽ വിഷ്ണു ജയിച്ചതോടെയാണ് ബാങ്ക് ഭരണ സമിതി പക പോക്കൽ നടത്തിയതെന്നാണ് നിസ പറയുന്നത്. ഡിസംബർ 31 വരെ വന്നാൽ മതിയെന്ന് ഡിസംബർ 28നാണ് അറിയിച്ചതെന്നും നിസ പറഞ്ഞു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks