Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Thiruvanathapuram

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതൽ; കുട്ടികൾക്കായി സ്റ്റുഡന്റ്സ് കോർണർ

വെബ് Dec. 31, 2025, 5:15 p.m.

image of district detail news

   തിരുവനന്തപുരം: നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (കെഎൽഐബിഎഫ് 2026) ജനുവരി 7 മുതൽ 13 വരെ നടക്കും. ജനുവരി 7-ന് രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കെ.എൽ.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങൾക്കാകുമെന്ന് കഴിഞ്ഞ വർഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ ആശയസംവാദങ്ങൾക്കും കലാപ്രകടനങ്ങൾക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്റ്സ് കോർണർ എന്ന ഈ വേദിയിൽ ജനുവരി 7 മുതൽ 13 വരെയുള്ള (11-ാം തീയതി ഞായറാഴ്ച ഒഴികെ) എല്ലാ ദിവസങ്ങളിലും പ്രമുഖരായ വ്യക്തികൾ കുട്ടികളുമായി സംവദിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ, കെ.വി. മനോജ്കുമാർ, അർജുൻ പാണ്ഡ്യൻ, എം. ജി. രാജമാണിക്യം, ഡോ. കെ.വാസുകി തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥർ, നേവിയുടെ ലഫ്റ്റനന്റ് കമാൻഡേഴ്‌സ് ആയ ദിൽന. കെ, എ. രൂപിമ എന്നിവർ, കലാമണ്ഡലം ബിന്ദുമാരാർ, കല്ല്യാണി ഗോപകുമാർ, ശ്രീജ പ്രിയദർശൻ, മീനാക്ഷി, കെ.പി.ശശികുമാർ, അഖിൽ പി.ധർമ്മജൻ, മെന്റലിസ്റ്റ് അനന്തു, ബാബു അബ്രഹാം തുടങ്ങിയ സാഹിത്യ-സാമൂഹിക-കലാരംഗങ്ങളിലെ പ്രമുഖർ തുടങ്ങിയ വിവിധ മേഖലകളിലുള്ള ശ്രദ്ധേയ വ്യക്തിത്വങ്ങളുമായി സംവദിക്കാൻ സ്റ്റുഡന്റ്‌സ് കോർണർ വേദിയൊരുക്കുന്നു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks