വെബ് Dec. 31, 2025, 2:11 p.m.
കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. പഴയിടത്തിനും പള്ളിപ്പടിക്കും ഇടയിൽ പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. മലപ്പുറത്തു നിന്ന് ഗവിയിലേക്ക് പോയ കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര വണ്ടിയാണ് കത്തിയത്. ബസിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസിന്റെ പിൻവശത്തു നിന്ന് തീ കത്തുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് പൂർണമായും കത്തി നശിച്ചു. ബസിൽ ഉണ്ടായിരുന്ന 28 യാത്രക്കാരെയും പൊൻകുന്നത്ത് നിന്ന് മറ്റൊരു ബസ് എത്തിച്ചു ഗവിയിലേക്ക് അയച്ചു. സംഭവത്തിൽ ഫയർ ഫോഴ്‌സും കെഎസ്ആർടിസി അന്വേഷണം തുടങ്ങി.
.