Breaking News
സിൽവർ ലൈനിനു പകരം റാപ്പിഡ് റെയിലുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്, കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി, ഡിപിആർ തയ്യാറാക്കാനുള്ള ഫണ്ട് തേടി കത്ത് | ഇനിയും പിളരുമോ? കേരള കോൺഗ്രസിൽ തർക്കം തുടരുന്നു, ഒട്ടും അയയാതെ റോഷി; പ്രതീക്ഷയോടെ കോൺഗ്രസ് | രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് 7 വർഷം; ജീവൻ നഷ്ടമായത് 40 സൈനികർക്ക്, വീരമൃത്യു വരിച്ചവരിൽ മലയാളിയും | പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയ്യാർ; ഗാസയിലെ സമാധാന പദ്ധതിക്കിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന | ഇറാനെ ലക്ഷ്യമിട്ട് രണ്ടാം പടക്കപ്പൽ, അയച്ചത് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ; കരാറിൽ എത്തിയില്ലെങ്കിൽ ആവശ്യം വരുമെന്ന് ട്രംപ് | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ | ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം | ഏക മകളുടെ വിയോഗത്തിലും 4 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ് | യാത്രക്കാരുടെ സുരക്ഷയിൽ ഗുരുതര വീഴ്ച; എയർ ഇന്ത്യയ്ക്ക് പിഴയിട്ട് ഡിജിസിഎ | യുഎഇയിൽ റമദാൻ പ്രമാണിച്ച് സ്വകാര്യ മേഖലയിൽ ജോലി സമയത്തിൽ ഇളവ്, അധിക ജോലിക്ക് ഓവർടൈം ആനുകൂല്യം | കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 മണിവരെ സർവ്വീസ്, സർവ്വീസ് സമയം വർധിപ്പിച്ചു, ശിവരാത്രിക്ക് പ്രത്യേക സർവ്വീസ് | ഉമ്മൻചാണ്ടി കല്ലറയിലെ പോസ്റ്റർ വിവാദത്തിൽ നിർണായക കണ്ടെത്തൽ; എൽഡിഎഫ് ഫ്ലക്സ് വെച്ചത് മാനസിക വെല്ലുവിളിയുള്ള യുവാവ്, സിസിടിവി പരിശോധനയില്‍ തെളിഞ്ഞു | പെണ്‍കുട്ടിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന കേസ്; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ | തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക ചെന്നിത്തല തന്നെ, തരൂരിനും ഷാഫിക്കും സുപ്രധാന ചുമതല, തരൂർ സഹ അധ്യക്ഷൻ, ഷാഫി പ്രചാരണ സമിതി കൺവീനർ | തമിഴ്നാട്ടിലും ‘ബിഹാർ’മോഡൽ; തന്ത്രപരമായ നീക്കവുമായി സ്റ്റാലിൻ സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് വമ്പൻ ആനുകൂല്യം, ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി | വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് |

Thiruvanathapuram

വീടുകൾക്ക് മുന്നിലെ തൂണിൽ ചുവന്ന അടയാളം, സിസിടിവിയിൽ മുഖംമൂടി ധാരികൾ, നേമത്ത് ആശങ്ക

വെബ് Dec. 31, 2025, 10:34 a.m.

image of district detail news

   തിരുവനന്തപുരം: വീടുകൾക്ക് മുന്നിലെ തൂണുകളിൽ ചുവന്ന അടയാളം പതിപ്പിച്ച് മുഖംമൂടി ധാരികൾ, നേമത്ത് പരിഭ്രാന്തിയിലായി നാട്ടുകാർ. തൂണുകളിലെ ചുവന്ന അടയാളം കണ്ട ഭയന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് അടയാളം പതിപ്പിച്ചത് മുഖംമൂടി ധാരികളാണെന്ന് വ്യക്തമായത്. ഇതോടെ ഒരു നാടാകെ ആശങ്കയിലായി. നാല് വർഷം മുമ്പ് വീടുകൾക്ക് മുന്നിൽ കറുത്ത സ്റ്റിക്കർ പതിച്ചിരുന്നതും പിന്നാലെ നടന്ന ചില മോഷണങ്ങളും കണക്കിലെടുത്താണ് ജനങ്ങൾ ഭയന്നത്. വൈകാതെ സിസിടിവി ദൃശ്യങ്ങളുമായി റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ പൊലീസിനെ സമീപിച്ചു. കോർപ്പറേഷൻ സോണൽ ഓഫീസ് ലെയിൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളിൽ ചില വീടുകൾക്ക് മുന്നിലെ തൂണുകളിലായിരുന്നു ഇന്നലെ ചുവപ്പു നിറത്തിൽ അടയാളം പ്രത്യക്ഷപ്പെട്ടത്. രാത്രികാലങ്ങളിൽ എത്തി കവർച്ച നടത്തുന്ന സംഘങ്ങളാണോ പിന്നിലെന്ന സംശയവുമായി നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ വീട്ടുടമകൾ ജാഗ്രത പാലിക്കണമെന്ന് നേമം പൊലീസും അറിയിച്ചു.പൊലീസ് അന്വേഷണം തുടങ്ങിയ പിന്നാലെയാണ് വിവരം അറിഞ്ഞ് രണ്ട് പേർ സ്റ്റേഷനിലേക്കെത്തിയത്. തങ്ങൾ ഒരു സ്വകാര്യ ഫൈബർ നെറ്റ് വർക്ക് പ്രവർത്തകരാണെന്നും പുതിയ കണക്ഷൻ കൊടുക്കേണ്ട വീടുകൾ തിരിച്ചറിയാൻ ആദ്യദിവസങ്ങളിലെത്തി പോസ്റ്റുകളിൽ ചുവപ്പ് അടയാളം പതിപ്പിച്ചതാണെന്നുമായിരുന്നു ഇവരു‌ടെ കുറ്റസമ്മതം. സ്പ്രേ പെയ്ന്‍റ് ഉപയോഗിക്കുന്നതിനാൽ ആണ് മൂക്കും വായുമടക്കം ഭാഗങ്ങൾ മറച്ചതെന്നും കൂടി കേട്ടതോടെ പൊലീസുകാർക്കാകെ ചിരി. എന്തായാലും സംഭവം കണ്ട് പേടിച്ചിരുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അപ്പോൾ തന്നെ പൊലീസ് വിവരവും അറിയിച്ചാണ് ജനങ്ങളുടെ ഭീതിയകറ്റിയത്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks