വെബ് Dec. 19, 2025, 5:51 p.m.
മലപ്പുറത്ത് റോഡ് സൈഡിൽ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയ കൂള്‍ബാര്‍ ഉടമക്ക് 10,000 രൂപ പിഴ ചുമത്തി. അച്ചനമ്പലം - വേങ്ങര റോഡില്‍ പൂച്ചോലമാട് - നൊട്ടപ്പുറം ഇറക്കത്തില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളിയ കൂള്‍ബാര്‍ ഉടമക്കാണ് പണി കിട്ടിയത്. കോട്ടക്കലിലെ കൂള്‍ബാര്‍ ഉടമയെ വിളിച്ചുവരുത്തി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പിഴ ഈടാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൂച്ചോലമാട്ടില്‍നിന്ന് വേങ്ങര അങ്ങാടിയിലേക്ക് വരുന്ന വെട്ടുതോട് നൊട്ടപ്പുറം ഇറക്കത്തില്‍ മൂന്നിടത്തായി ചാക്കുകളിലാക്കി പ്ലാസ്റ്റിക്ക് അടക്കം മാലിന്യം കൊണ്ടുവന്ന് തള്ളിയത്.
.