വെബ് Dec. 8, 2025, 1:42 p.m.
ആലപ്പുഴ: ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡിലെ ഗൗരി പാര്‍വതി രാജാണ് പരാതിയുമായി രംഗത്തെത്തിയത്. പുനഃപ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരില്ല. വലിയമരം വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. 25/10/2025 ലെ വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരിഷ്‌കരിച്ച വോട്ടര്‍ ലിസ്റ്റില്‍ ഗൗരിയുടെ പേരില്ല. വലിയമരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.സ്ഥാനാര്‍ത്ഥിയായി പേര് ചര്‍ച്ചയില്‍ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഗൗരി ആരോപിക്കുന്നു. സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് ഗൗരി പരാതി നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് ഗൗരി ആരോപിക്കുന്നത്.
.