വെബ് Dec. 8, 2025, 12:39 p.m.
മലപ്പുറം: പൊന്നാനിയിൽ ഇന്നുണ്ടായ വാഹനാപകടത്തിൽ അയ്യപ്പഭക്തൻ മരിച്ചു. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ചാണ് അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്. പതിനൊന്നു പേർക്ക് പരിക്ക് പറ്റി.