വെബ് Dec. 6, 2025, 10:44 p.m.
കൊല്ലം: രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൻ്റെ അന്വേഷണമാണ് കൊലപാതകമെന്ന കണ്ടെത്തലിൽ എത്തിച്ചത്. കുഞ്ഞിൻ്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഈ അന്വേഷണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്.
.