Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Palakkad

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മുൻ നഗരസഭാ അധ്യക്ഷ പ്രിയ അജയൻ.

വെബ് Nov. 22, 2025, 3:51 p.m.

image of district detail news

   പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മുൻ നഗരസഭാ അധ്യക്ഷ പ്രിയ അജയൻ. ചെയർപേഴ്സൺ ആയിരുന്നപ്പോൾ പൂർണ്ണമായ പിന്തുണ ലഭിച്ചില്ലെന്നാണ് പ്രിയ അജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നഗരസഭ കൗൺസിൽ നടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയി. വിഷയാധിഷ്ഠിതമായിട്ടാണ് പിന്തുണ ലഭിച്ചത്. നേരിട്ട് കാര്യങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണെന്നും പ്രിയ പറയുന്നു. ചെയർപേഴ്സൺ സ്ഥാനം നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായെന്നും ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും പ്രിയ അജയന്‍ കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന് വ്യക്തമാക്കുകയാണ് പ്രിയ അജയന്‍. സ്വരം നന്നായിരുന്നപ്പോൾ പാട്ട് നിർത്തി. അഴിമതിക്കാരി ആണെന്ന് വരെ പ്രചരണം നടന്നു. നഗരസഭാ അധ്യക്ഷയായി ഇരുന്നപ്പോള്‍ ഒരു രൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും പ്രിയ അജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അടുത്ത വീട്ടിലേക്ക് പോകുകയല്ലല്ലോ ചെയ്യുന്നതെന്നും പ്രിയ അജയന്‍ കൂട്ടിച്ചേര്‍ത്തു. കയ്പ്പേറിയ അനുഭവം ഉണ്ടായെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രിയ അജയന്‍ ഫേസ്ബുക്ക് കുറിച്ചിരുന്നു. പ്രിയ അജയനെ കഴിഞ്ഞ ദിവസം കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ എംപിയും രംഗത്തെത്തിയിരുന്നു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks