Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |

Alappuzha

ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്.

വെബ് Nov. 19, 2025, 12:37 p.m.

image of district detail news

   ആലപ്പുഴയിൽ ബിഎൽഓമാർക്ക് കടുത്ത സമ്മർദം. വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ ആലപ്പുഴ കളക്ടർ അലക്സ് വർഗീസ് പരസ്യമായി ശാസിക്കുന്ന ഓ‍ഡിയോ സന്ദേശം പുറത്ത്. ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നെന്നാണ് വാട്ട്സ് ആപ്പ് ​ഗ്രൂപ്പിൽ കളക്ടറുടെ വിമർശനം. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നാണ് കളക്ടറുടെ ഭീഷണി. അതേ സമയം സമ്മർദത്തിലാക്കരുതെന്ന് വാട്സപ്പ് ഗ്രൂപ്പിൽ ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന വെല്ലുവിളികൾ വിവരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.അതേ സമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ബിഎൽഎ-ബിഎൽഒ യോഗങ്ങള്‍ ഉടൻ നടത്താനാണ് നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. പരാതികള്‍ ഒഴിവാക്കാനാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. 51085 ഫോമുകളാണ് സംശയമുള്ളത്. വോട്ടറുടെ സാന്നിധ്യമോ താമസസ്ഥലമോ ഉറപ്പിക്കാനാകാത്ത ഫോമുകളുടെ എണ്ണം 51,085. യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks