Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Pathanamthitta

പത്തനംതിട്ട റാന്നിയിൽ വീടിന്റെ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിന് മുകളിൽ അഞ്ചടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി.

വെബ് Nov. 8, 2025, 1:20 p.m.

image of district detail news

   പത്തനംതിട്ട: റാന്നി അങ്ങാടിയിലെ ഒരു അടുക്കളയിൽ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിനെ കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലെ ഗ്യാസ് സ്റ്റൗവിന് മുകളിലാണ് ഏകദേശം അഞ്ചടി നീളമുള്ള മൂർഖൻ പാമ്പ് ചുരുണ്ട് കിടന്നത്. സംഭവസമയത്ത് അടുക്കളയിൽ ആളില്ലാതിരുന്നത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.അങ്ങാടി പേട്ട ജങ്ഷനിലുള്ള ശാസ്താംകോവിൽ ലോഡ്ജിൽ വാടകയ്ക്ക് താമസിക്കുന്ന രാജാ നസീറിൻ്റെ അടുക്കളയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പാമ്പിനെ കണ്ട ഉടൻ തന്നെ വീട്ടുകാർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന പാചകവാതക സ്റ്റൗവിൽ മൂർഖൻ ചുറ്റിക്കിടക്കുന്ന കാഴ്ച കണ്ട് നാട്ടുകാർ അമ്പരന്നു. പാമ്പിനെ ശ്രദ്ധിക്കാതെ പാചകം ചെയ്യാൻ അടുക്കളയിൽ എത്തിയിരുന്നെങ്കിൽ സാഹചര്യം കൈവിട്ടുപോകുമായിരുന്നു.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തക്കാരനായ മാത്തുക്കുട്ടി സ്ഥലത്തെത്തി പാമ്പിനെ സാഹസികമായി പിടികൂടി.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks