Breaking News
ദേശീയപാത 66 സര്‍വീസ് റോഡുകള്‍ വണ്‍വേ, ദീര്‍ഘദൂര ബസുകള്‍ മാത്രമേ ഹൈവേ വഴി അനുവദിക്കൂ | ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു, അതീവ ജാഗ്രതയില്‍ രാജ്യ തലസ്ഥാനം | തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം;ചികിത്സയിൽ വീഴ്ചയില്ല, അന്വേഷണ റിപ്പോര്‍ട്ട് കൈമാറി | വീണ്ടും മഴ, പുതിയ ചക്രവാതചുഴി രൂപപ്പെട്ടു, അതും തെക്കൻ കേരള തീരത്തിന് സമീപത്തായി | കേരളത്തിൽ രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ടത്തിൽ ഡിസംബര്‍ 11നുമായിരിക്കും വോട്ടെടുപ്പ്. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. | കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ്, 2 വര്‍ഷത്തേക്ക് നിയമനം, ഉത്തരവിറക്കി സര്‍ക്കാര്‍ | വനിത ഡോക്ടറുടെ കാറിൽ തോക്ക്, മെഡിക്കൽ കോളജ് ഡോക്ടറുടെ വാടക വീട്ടിൽ 360 കിലോ അമോണിയം നൈട്രേറ്റ്; രാജ്യത്തെ ഞെട്ടിച്ച് അറസ്റ്റുകൾ | കോഴിക്കോട് കോര്‍പ്പറേഷനിൽ കോണ്‍ഗ്രസിന്‍റെ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥി; സംവിധായകൻ വിഎം വിനുവിനെ മത്സരിപ്പിക്കും, | കണ്ണൂർ അരിയിൽ ഷുക്കൂർ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്. | ബളാലിലെ നിർധന കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് കോൺ​ഗ്രസ്, 50,000 രൂപ മൈനിം​ഗ് ആന്റ് ജിയോളജി വകുപ്പിന് പിഴ നൽകും | ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും, മൂന്ന് ജനറേറ്ററുകള്‍ക്ക് അറ്റകുറ്റപ്പണി, പ്രതിദിന വൈദ്യുതി ഉത്പാദനം പകുതി്യോളം കുറയും |

Palakkad

അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേർ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്‌ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.

വെബ് Oct. 21, 2025, 12:27 p.m.

image of district detail news

   അട്ടപ്പാടിയിൽ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേർ കിട്ടാത്തതിൽ മനംനൊന്ത് കർഷകൻ കൃഷ്‌ണസ്വാമി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തിൽ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. കോൺഗ്രസ് നേതൃത്വത്തിൽ വില്ലേജ് ഓഫീസറെ ഉപരോധിക്കും. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ആരോപണം. കൃഷ്‌ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതൻ, രേഖകളിൽ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നാണ് ആരോപണം. അതേസമയം ഇന്ന് റവന്യൂ ഉദ്യോഗസ്ഥർ ജില്ലാകലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു.അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് ഇന്നലെ കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജിൽ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തിൽ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്നങ്ങൾ നീക്കാനായി നടപടികൾ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിൻറെ വിശദീകരണം.

   .

image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks