വെബ് Oct. 11, 2025, 8:04 p.m.
വർക്കലയിലെ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. വർക്കല നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്റ്റാർ ഹോട്ടലിൽ നിന്നടക്കം പഴകിയ ഭക്ഷണവും മത്സ്യവും ഇറച്ചിയുമടക്കം പിടികൂടിയത്. പഴകിയ ഭക്ഷണം പ്രദർശിപ്പിച്ചതിനും സൂക്ഷിച്ചതിനും ആകെ 90,000 രൂപ പിഴ ചുമത്തി. ഇതിൽ 30,000 രൂപ സംഭവസ്ഥലത്ത് വെച്ച് തന്നെ ഈടാക്കി.പ്ലാസ്റ്റിക് കവറുകളിലും കപ്പുകളിലും സൂക്ഷിച്ച ഭക്ഷണ സാധനങ്ങളാണ് പിടിച്ചെടുത്തവയിൽ കൂടുതലും. തയാറാക്കി വച്ചിരിക്കുന്ന ഭക്ഷണത്തിൽ ഡേറ്റ് ഉൾപ്പടെ ഇല്ലായിരുന്നു. പഴകിയ ഇറച്ചി, മത്സ്യം ,കറികൾ, എണ്ണ തുടങ്ങി പിടികൂടിയ പഴകിയ ഭക്ഷണം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നഗരസഭയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു
.