വെബ് Sept. 23, 2025, 11:56 a.m.
പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിൻ്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുത്തേറ്റ് വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് ബസ് സ്റ്റാൻഡിൽ സ്ഥിരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
.